ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം: യു എ ഇ സേനയുമായി ബന്ധപ്പെട്ട ഒരാള്‍ കൊല്ലപ്പെട്ടു

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം: യു എ ഇ സേനയുമായി ബന്ധപ്പെട്ട ഒരാള്‍ കൊല്ലപ്പെട്ടു


അബുദാബി: ബഹ്‌റൈനിനെ ലക്ഷ്യമിട്ട് നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ യു എ ഇ സായുധ സേനയ്ക്കായി പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ കൊല്ലപ്പെട്ടതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മൊറോക്കോ സ്വദേശിയായ സിവിലിയന്‍ കോണ്‍ട്രാക്ടറാണ് ആക്രമണത്തില്‍ മരിച്ചതെന്നാണ് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ബഹ്‌റൈനിനെ ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും അറിയിച്ചു.

ആക്രമണത്തില്‍ യു എ ഇ സേനാംഗങ്ങളില്‍ അഞ്ചുപേര്‍ക്കും പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.