റിയാദ്: റിയാദ് ഉൾപ്പെടെ സൗദി അറേബ്യയിലെ പ്രമുഖ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഹൂതി ഭീകരർ തൊടുത്തുവിട്ട നിരവധി ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ച് തകർത്തതായി യെമനിലെ നിയമസാധുതയുള്ള ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.
തലസ്ഥാനമായ റിയാദ്, കിഴക്കൻ പ്രവിശ്യ, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമങ്ങൾ നടന്നതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഒരു ബാലിസ്റ്റിക് മിസൈലും റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തുവെച്ചുതന്നെ വ്യോമസേന തകർത്തു. ഇതിനുപുറമെ, റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകളും വിജയകരമായി തകത്തതായി മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
റിയാദിൽ പതിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് കിംഗ് അരാംകോയുടെ (King Aramco) ആസ്ഥാന മന്ദിരത്തിന് നേരിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് റിയാദിൽ താൽക്കാലികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. യെമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണങ്ങൾ നടത്തിയത് എന്ന് ഹൂതികൾ അവകാശപ്പെടുന്നു
അതേസമയം സംഘർഷ ആശങ്കകൾക്കിടെ ഇറാന്റെ ബന്ദർ അബ്ബാസിലും സിരിക്, ജസക്, ഖേഷം ദ്വീപുകളിലും സ്ഫോടനം ഉണ്ടായി. ഹൂതി - സൗദി സംഘർഷത്തിലും സൗദി തലസ്ഥാനത്തേക്ക് ആക്രമണ ശ്രമമുണ്ടായി. ബന്ദഗർ അബ്ബാസിലും സിരികിലും ജസകിലും ഖേഷം ദ്വീപിലും സ്ഫോടനമുണ്ടായെങ്കിവും പിന്നീട് കാര്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അമേരിക്കൻ സെൻട്രൽ കമാൻഡ് ആക്രമണം അവകാശപ്പെടുകയോ, സ്ഫോടനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ ഇറാൻ സ്ഥിരീകരിക്കുകയോ ചെയ്തില്ല. ആക്രമണം കാരണമുള്ള സ്ഫോടമല്ലെന്ന റിപ്പോർട്ടുകളും ഉണ്ടായി. ഹോർമൂസിൽ രണ്ട് കപ്പലുകളെ ഇറാൻ ആക്രമിച്ചു. ഇറാൻ തീരത്ത് നിന്ന് മടങ്ങിയ കാർഗോ ഹൂതികൾ ഇന്നും സൗദി തലസ്ഥാനമായ റിയാദ് ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണം സൗദി തകർത്തു. ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിൽ നിരവധി മരണം റിപ്പോർട്ട് ചെയ്തു.
യെമനിൽ സൗദി അറേബ്യയുടെ പിന്തുണയുള്ള സൈനിക വിഭാഗങ്ങളും ഇറാൻ പിന്തുണയ്ക്കുന്ന ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാണെന്നാണ് റിപ്പോര്ട്ടുകൾ. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രണ്ട് ആക്രമണങ്ങളിലായി 50-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്.
നവംബർ 7ന് തലസ്ഥാനമായ സനായ്ക്ക് സമീപമുള്ള അൽ-ശരിയ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ പിന്നീട് പുറത്തുവന്ന റോയിട്ടേഴ്സ് റിപ്പോർട്ടിൽ മരണസംഖ്യ 33 ആയും പരിക്കേറ്റവരുടെ എണ്ണം 39 ആയും ഉയർന്നതായി പറയുന്നു. വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് അധികൃതരുടെ വിശദീകരണം. ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയാണെന്നാണ് ഹൂതികളുടെ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് സൗദി അധികൃതർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സൗദിയിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ആക്രമണം; റിയാദിലേക്കടക്കം തൊടുത്ത ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ തകർത്തു
