ചെങ്കടലിൽ സൗദിയുടെ എണ്ണ ടാങ്കറിലേക്ക് മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂത്തികൾ

ചെങ്കടലിൽ സൗദിയുടെ എണ്ണ ടാങ്കറിലേക്ക് മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂത്തികൾ


ദുബൈ: സൗദി അറേബ്യയുടെ തീരത്ത് ചെങ്കടലിൽ എണ്ണ ടാങ്കറിലേക്ക് മിസൈൽ വിക്ഷേപിച്ചതായി യെമനിലെ ഹൂത്തികൾ അവകാശപ്പെട്ടു.

സാറ്റലൈറ്റ് വാർത്ത ചാനലായ അൽമസിറ വഴിയാണ് ഹൂത്തി സൈനിക വക്താവ് ജനറൽ യഹ്യ സാരി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിനിടെ 2023 നവംബർ മുതൽ 2024 ഡിസംബർവരെ നൂറിലധികം കപ്പലുകളെ ഹൂത്തികൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു.