ഇസ്രായേലിന്റെ 'മഞ്ഞ രേഖ' ലംഘിക്കുമെന്ന് ഹിസ്ബുള്ള

ഇസ്രായേലിന്റെ 'മഞ്ഞ രേഖ' ലംഘിക്കുമെന്ന് ഹിസ്ബുള്ള


ബെയ്‌റൂത്ത്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സ്ഥാപിച്ച യെല്ലോ ലൈന്‍ ബഫര്‍ സോണ്‍ പൊളിക്കാന്‍ പ്രതിജ്ഞാബദ്ധമാണന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രസ്ഥാനം സൈനികമായി നിലനില്‍ക്കുന്നുണ്ടെന്നും നിരായുധീകരണത്തിനുള്ള അന്താരാഷ്ട്ര- ആഭ്യന്തര സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹിസ്ബുള്ള മുതിര്‍ന്ന നേതാവ് ഹസ്സന്‍ ഫദ്ലല്ല പറഞ്ഞു.

'39 ദിവസത്തെ യുദ്ധ'ത്തെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അടുത്തിടെ വേര്‍തിരിച്ച തന്ത്രപരമായ പ്രതിരോധ പരിധിയാണ് മഞ്ഞ രേഖ. ഇതാണ് പ്രദേശിക തര്‍ക്കത്തിലെ പ്രധാന കാരണമായി മാറിയിരിക്കുന്നത്. 

അതിര്‍ത്തി കടന്നുള്ള കടന്നുകയറ്റങ്ങള്‍ തടയുന്നതിന് ആവശ്യമായ ബഫറായാണ് ഇസ്രായേല്‍ മേഖലയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ലെബനന്‍ പരമാധികാരത്തിന്റെ നിയമവിരുദ്ധമായ അധിനിവേശമായാണ് ഹിസ്ബുള്ള ഇതിനെ കാണുന്നത്. പ്രതിരോധത്തിലൂടെ തങ്ങള്‍ മഞ്ഞ രേഖ തകര്‍ക്കുമെന്ന് ഫദ്ലല്ല എ എഫ് പിയോട് പറഞ്ഞു. 'പ്രതിരോധ രേഖ, മഞ്ഞ രേഖ, പച്ച രേഖ, ചുവപ്പ് രേഖ എന്നീ പേരുകളില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം തങ്ങള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു. 

ഇസ്രായേലി സൈന്യം ഈ നിയുക്ത മേഖലകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ശത്രുതയിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെയാണ് അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. വെടിനിര്‍ത്തല്‍ തുടരണമെന്ന് സംഘം ആഗ്രഹിക്കുന്നു'എന്ന് ഫദ്ലല്ല സൂചിപ്പിച്ചപ്പോള്‍ ലെബനന്‍ മണ്ണില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായും പിന്‍വാങ്ങണം എന്ന വ്യവസ്ഥയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.