ഹാന്റാ വൈറസ്; 41 പേര്‍ നിരീക്ഷണത്തില്‍

ഹാന്റാ വൈറസ്; 41 പേര്‍ നിരീക്ഷണത്തില്‍


വാഷിങ്ടണ്‍: കപ്പലില്‍ പൊട്ടിപ്പുറപ്പെട്ട ഹാന്റാ വൈറസിനെ തുടര്‍ന്ന് അമേരിക്കയില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 41 പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇവരില്‍ 16 പേര്‍ കപ്പലിലെ യാത്രക്കാരാണ്. ഇവരെ നെബ്രാസ്‌കയിലെ പ്രത്യേക ക്വാറന്റൈന്‍ യൂണിറ്റില്‍ പാര്‍പ്പിച്ച് ആരോഗ്യ നില നിരീക്ഷിക്കുകയാണ്.

രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവരെയും അടുത്തിടെ യാത്ര ചെയ്തവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.