'മിനാബ് 168' വിമാനത്തിൽ ഇറാൻ സംഘം; ദാരുണമായ സ്‌കൂൾ ആക്രമണത്തിന്റെ ഓർമ്മകളോടെ സമാധാന ചർച്ചകൾക്ക് തുടക്കം

'മിനാബ് 168' വിമാനത്തിൽ ഇറാൻ സംഘം; ദാരുണമായ സ്‌കൂൾ ആക്രമണത്തിന്റെ ഓർമ്മകളോടെ സമാധാന ചർച്ചകൾക്ക് തുടക്കം


അമേരിക്കയുമായി സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലേക്കെത്തിയ ഇറാൻ പ്രതിനിധി സംഘം സാധാരണ സർക്കാർ വിമാനത്തിൽ അല്ല, 'മിനാബ് 168' എന്ന പേരിലുള്ള പ്രത്യേക വിമാനത്തിലൂടെയാണ് യാത്ര ചെയ്തത്. ഫെബ്രുവരി 28 ന് ഇറാനിലെ മിനാബ് നഗരത്തിലെ ശജരെ തയ്യബെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 പേരുടെ, പ്രധാനമായും ചെറുപ്പക്കാരായ വിദ്യാർഥിനികളുടെ ഓർമ്മയ്ക്കാണ് ഈ പേര് നൽകിയിരിക്കുന്നത്.

പ്രതിനിധി സംഘത്തെ നയിക്കുന്ന  മൊഹമ്മദ് ബാഗർ ഗാലിബാഫ്  യാത്രയ്ക്കിടെ കുട്ടികളുടെ ചിത്രങ്ങളും രക്തക്കറപിടിച്ച സ്‌കൂൾ ബാഗുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കൂടെ കൊണ്ടുപോയതായി വ്യക്തമാക്കി. 'ഈ വിമാനത്തിലെ എന്റെ കൂട്ടുയാത്രക്കാരാണ് ഇവർ' എന്ന കുറിപ്പോടെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചു. ഇറാന്റെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനമായ ഇഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ് കാസ്റ്റിംഗും ഇതുസംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടു.
മിനാബ് ആക്രമണം യുദ്ധത്തിന്റെ തുടക്ക ഘട്ടത്തിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായി മാറിയിരുന്നു. ഈ ആക്രമണത്തിന് അമേരിക്കൻ സൈന്യമാണ് ഉത്തരവാദിയെന്ന് ഇറാൻ ആരോപിക്കുന്നതിനിടെ, ഇത് അബദ്ധത്തിൽ സംഭവിച്ചിരിക്കാമെന്നാണ് അമേരിക്കൻ വാദം. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജലലേ ഒലഴലെവേ അറിയിച്ചു. എന്നാൽ ഇതുവരെ അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

ഇത്തരം വികാരാധീനമായ പശ്ചാത്തലത്തിലാണ് ചർച്ചകൾ ആരംഭിക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്ന ഖ.ഉ. ഢമിരല, 'ഇറാൻ നീതിപൂർവം ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ ഞങ്ങളും തയ്യാറാണ്; എന്നാൽ നമ്മളെ കളിയാക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കും' എന്ന് മുന്നറിയിപ്പ് നൽകി.

അതേസമയം, ഘലയമിീിയിൽ തുടരുന്ന ഇസ്രായേൽ സൈനിക നടപടി അവസാനിപ്പിക്കുന്നതടക്കമുള്ള വ്യാപക നീക്കങ്ങൾ ഉണ്ടാകാതെ ചർച്ചയിൽ പുരോഗതി പ്രതീക്ഷിക്കാനാകില്ലെന്ന് ഇറാൻ നിലപാട് വ്യക്തമാക്കി. 'നമുക്ക് നല്ല ഉദ്ദേശമുണ്ട്, പക്ഷേ വിശ്വാസമില്ല; അമേരിക്കയുമായി നടത്തിയ മുൻ ചർച്ചകൾ വാഗ്ദാന ലംഘനങ്ങളിലേക്കാണ് നയിച്ചത്' എന്നും ഗാലിബാഫ് പാകിസ്ഥാനിലെത്തിയ ശേഷം പ്രതികരിച്ചു.

ഇങ്ങനെ, വികാരവും അവിശ്വാസവും കലർന്ന അന്തരീക്ഷത്തിലാണ് പാകിസ്ഥാനിൽ ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് തുടക്കമാകുന്നത്.