അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വ്യവസായിയുടെ മൂന്നു മക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന വീട്ടു ജോലിക്കാരിയും മരിച്ചു.
അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അബ്ദുല്‍ലത്തീഫും റുക്‌സാനയും അബുദാബി ഷെയ്ഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അബുദാബി- ദുബായ് റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം ഉണ്ടായത്.
ദുബായില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
