ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ സെനറ്റർ ഫ്‌ളാവിയോ ബൊൾസൊനാരോ ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിലെത്തി. നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദ സിൽവയാണ് രണ്ടാം സ്ഥാനത്ത്. 99.97 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ഫ്‌ളാവിയോയ്ക്ക് 47.04 ശതമാനവും ലുലയ്ക്ക് 45.15 ശതമാനവും വോട്ട് ലഭിച്ചു.
ആദ്യഘട്ടത്തിൽ 50 ശതമാനത്തിലധികം സാധുവായ വോട്ട് ഒരു സ്ഥാനാർഥിക്കും നേടാനാകാത്തതിനാൽ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങി. ഒക്ടോബർ 25നാണ് ഫ്‌ളാവിയോ ബൊൾസൊനാരോയും ലുലയും തമ്മിലുള്ള നേരിട്ടുള്ള മത്സരം.
45കാരനായ ഫ്‌ളാവിയോ മുൻ പ്രസിഡന്റ് ജെയർ ബൊൾസൊനാരോയുടെ മകനാണ്. 80കാരനായ ലുല നാലാം തവണ പ്രസിഡന്റാകാനുള്ള ശ്രമത്തിലാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രസീലിന്റെ അടുത്ത പ്രസിഡന്റ് ആരാകുമെന്ന് രണ്ടാംഘട്ട വോട്ടെടുപ്പിലൂടെയാകും തീരുമാനിക്കുക.
ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്‌ളാവിയോ ബൊൾസൊനാരോ മുന്നിൽ; ഒക്ടോബർ 25ന് രണ്ടാംഘട്ടം
