ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ആദ്യഘട്ട മെഡിക്കല്‍ സഹായം ഇറാനിലെത്തി. ബുധനാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കല്‍ സാധാനങ്ങള്‍ ഇറാനിലെത്തിയതെന്ന് തെഹ്റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള സഹായം ലഭിച്ചതായി ഇന്ത്യയിലെ ഇറാന് എംബസിയും വ്യക്തമാക്കി. സഹായമെത്തിച്ചതിന് ഇന്ത്യന്‍ ജനതയോട് ഇറാന് എംബസി നന്ദി പറഞ്ഞു. ഇറാനിലെത്തിയ മെഡിക്കല്‍ സാധാനങ്ങളുടെ ചിത്രങ്ങളും ഇറാന് എംബസി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുന്നതായി ലോകാരോഗ്യ സംഘടന അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതേതുടര്‍ന്നാണ് ഇന്ത്യ ഇടപെടല്‍ നടത്തിയത്.
