എബോള വ്യാപനം: കടുത്ത നിയന്ത്രണമില്ലെങ്കിൽ 3 മാസത്തിനുള്ളിൽ മരണം 4000 കടക്കുമെന്ന് മുന്നറിയിപ്പ്

എബോള വ്യാപനം: കടുത്ത നിയന്ത്രണമില്ലെങ്കിൽ 3 മാസത്തിനുള്ളിൽ മരണം 4000 കടക്കുമെന്ന് മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: എബോള വ്യാപനം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ 3 മാസത്തിനുള്ളില്‍ മരണം 4,000 ത്തിലേക്ക് കടക്കുമെന്ന് അമേരിക്കന്‍ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമായ സി.ഡി.സിയുടെ മുന്നറിയിപ്പ്. 3 മാസത്തിനുള്ളില്‍ 20,000 പേർ കൂടി പുതിയ രോഗബാധിതരുണ്ടാവും.

വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിലായിരിക്കും വീണ്ടും കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവുകയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടാവുക. രോഗബാധിതരെ ക്വാറന്റെയിന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വ്യാപനത്തിന്റെ തോത് കുറ്ക്കാന്‍ കഴിയുകയുള്ളു.

രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധി 2014-2016 കാലഘട്ടത്തില്‍ പശ്ചിമ ആഫ്രിക്കയിലുണ്ടായ എബോള വൈറസ് രോഗ പകര്‍ച്ചവ്യാധിയുടെ ഒപ്പമെത്താന്‍ സാധ്യതയുണ്ട്. അന്ന് 28,000ലധികം കേസുകളും 11,000ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതായി സി.ഡി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.