കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ നിരവധി ഡ്രോണുകള്‍ ആക്രമിച്ചതായും അതിന്റെ ഫലമായി വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

തടഞ്ഞുവീഴ്ത്തിയ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ വീണതിനെ തുടര്‍ന്ന് ആറു ലൈനുകള്‍ താല്‍ത്ക്കാലികമായി നിലച്ചതായി കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു. എങ്കിലും രാജ്യത്തെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങള്‍ നിയന്ത്രണത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി.