ഹവാന: അമേരിക്കയുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം നേരിടുന്നതിനിടയിലും 'മാനുഷികവും പരമാധികാരവുമായ നടപടി' എന്ന നിലയില്‍ ക്യൂബ രണ്ടായിരത്തിലധികം പേരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ തടവുകാരെ വിട്ടയക്കാന്‍ തുടങ്ങി.
കിഴക്കന്‍ ഹവാനയിലെ ലാ ലിമ ജയിലില്‍ നിന്ന് 20ലധികം തടവുകാര്‍ കരഞ്ഞും ബന്ധുക്കളെ കെട്ടിപ്പിടിച്ചും പുറത്തുവന്നു. മോചിപ്പിക്കപ്പെട്ടവരില്‍ വിദേശ പൗരന്മാര്‍, യുവാക്കള്‍, സ്ത്രീകള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവരും ഉള്‍പ്പെടുമെന്ന് യു എസിലെ ക്യൂബന്‍ എംബസിയുടെ പ്രസ്താവനയില്‍ പറഞ്ഞു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പൊതുമാപ്പാണിത്.
രാഷ്ട്രീയ തടവുകാരായി കരുതുന്നവര്‍ മോചിപ്പിക്കപ്പെടുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു എസ് പറഞ്ഞു. എത്ര രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്ന് വ്യക്തമല്ലെന്ന് യു എസ് വക്താവ് പറഞ്ഞു.
