മസ്‌കത്ത്: ദുഖാം വാണിജ്യ തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കറുകള്‍ക്ക് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ധന ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
അടിയന്തരസേന ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഒമാന്‍ ശക്തമായി അപലപിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
