അറസ്റ്റ് ചെയ്യപ്പെട്ട ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സറെ വിട്ടയച്ചു

അറസ്റ്റ് ചെയ്യപ്പെട്ട ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സറെ വിട്ടയച്ചു


ലണ്ടൻ: പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തെ തുടർന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് രാജകുടുംബാംഗവും ചാൾസ് മൂന്നാമന്റെ  സഹോദരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സറെ പിന്നീട് അന്വേഷണത്തിനിടെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. അദ്ദേഹത്തിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടയിലാണ് സംശയ നിഴലിലുള്ള ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സറെ അറസ്റ്റുചെയ്യുന്നതും അദ്ദേഹത്തിന്റെ വസതികളിൽ പൊലീസ് പരിശോധന നടത്തിയതും.

'പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന സംശയത്തിൽ നോർഫോക്കിൽ നിന്നുള്ള അറുപത് വയസ്സുകാരനെ അറസ്റ്റ് ചെയ്തുവെന്നും ബർക്ക്ഷയർ, നോർഫോക്ക് എന്നിവിടങ്ങളിലെ വിലാസങ്ങളിൽ തിരച്ചിൽ നടത്തുകയാണ്,' എന്നും തെയിംസ് വാലി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ,അറിയിച്ചിരുന്നു.
ദേശീയ മാർഗനിർദേശപ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയുടെ പേര് പുറത്തുവിടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മുൻപ് പ്രിൻസ് ആൻഡ്രൂ എന്നറിയപ്പെട്ടിരുന്ന ആൻഡ്രൂ മൗണ്ട്ബാറ്റൻവിൻഡ്‌സർ അടുത്തകാലത്തായി ഔദ്യോഗിക പദവികളിൽ നിന്ന് വിട്ടുനിന്നിരുന്നു. പുതിയ സംഭവവികാസങ്ങൾ ബ്രിട്ടനിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.