ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ് മാനിയെ വധിച്ചതായി ഇസ്രയേല്‍; അഞ്ചുദിവസത്തിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ മേധാവി

ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ് മാനിയെ വധിച്ചതായി ഇസ്രയേല്‍; അഞ്ചുദിവസത്തിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ മേധാവി


ടെഹ്‌റാന്‍: ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ് മാനിയെ വധിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ടെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്.
ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോറിന്റെ ഖതം അല്‍അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലിഷദ് മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്. അഞ്ചുദിവസത്തിനിടെയാണ് രണ്ടാമത്തെയാളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്‌