റഷ്യയുടെ ആദ്യ എഐ റോബോട്ട് വേദിയില്‍ തെന്നിവീണു; എഐയും റോബോട്ടിക്‌സും മസ്‌ക്കിനും ചൈനയ്ക്കും പറഞ്ഞിട്ടുള്ളതെന്ന് നെറ്റിസന്‍മാരുടെ ട്രോള്‍

റഷ്യയുടെ ആദ്യ എഐ റോബോട്ട് വേദിയില്‍ തെന്നിവീണു; എഐയും റോബോട്ടിക്‌സും മസ്‌ക്കിനും ചൈനയ്ക്കും പറഞ്ഞിട്ടുള്ളതെന്ന് നെറ്റിസന്‍മാരുടെ ട്രോള്‍


മോസ്‌കോ  : കൃത്രിമ ബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന റഷ്യയുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടിന്റെ അവതരണം പരിഹാസ്യവേദിയായി. 'ദേശീയ റോബോട്ടിക്‌സില്‍ വിപ്ലവം' എന്ന് വിശേഷിപ്പിച്ച 'AIdol' എന്ന റോബോട്ട് വേദിയില്‍ കയറുമ്പോള്‍ തന്നെ തെന്നിമാറി വീണ് സംഘാടകരെ നാണംകെടുത്തി.

നവംബര്‍ 10ന് മോസ്‌കോയില്‍ നടന്ന ചടങ്ങില്‍, പ്രശസ്തമായ 'റോക്കി' ചിത്രത്തിന്റെ തീം സോംഗ് മുഴങ്ങുന്നതിനിടെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ വേദിയിലേക്ക് കൊണ്ടുവന്ന റോബോട്ട് അപ്രതീക്ഷിതമായി ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഭാഗങ്ങള്‍ വേദിയിലാകെ ചിതറുകയും സ്റ്റാഫ് അംഗങ്ങള്‍ അതിനെ മറച്ചുവെച്ച് പുനഃസംയോജിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
റഷ്യയുടെ സാങ്കേതിക കഴിവ് പ്രകടിപ്പിക്കാനായിരുന്നു ഈ അവതരണം-പക്ഷേ അത് സോഷ്യല്‍ മീഡിയയിലെ പരിഹാസ പെരുമഴയായി മാറി.
സംഭവത്തിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ, നെറ്റിസന്‍മാര്‍ ട്രോളിനൊരുങ്ങി.
'ചിരി നിര്‍ത്താനാവുന്നില്ല- മദ്യപാനികളില്‍ നിന്ന് നടക്കാന്‍ പഠിച്ചതുപോലെ !'- ഒരാള്‍ X (മുന്‍ Twitter) പ്ലാറ്റ്‌ഫോമില്‍ എഴുതിയിരുന്നു.
'Boston Dynamics- ആശങ്കപ്പെടാനൊന്നുമില്ല ; വീഴുന്നതിന് മുന്‍പും ഇത് പൂര്‍ണമായും പരാജയം തന്നെയായിരുന്നു.' മറ്റൊരാള്‍ പ്രതികരിച്ചു: 

എഞ്ചിനീയര്‍മാരെ പരിഹസിച്ചുകൊണ്ട് മറ്റൊരാള്‍ പറഞ്ഞു: 'റോബോട്ടിനെക്കുറിച്ച് വിഷമിക്കണ്ട, വേദിയിലുണ്ടായിരുന്ന ആ രണ്ടുപേര്‍ക്കാണ് കൂടുതല്‍ സഹതാപം വേണ്ടത്.'

'ഇത് തെറ്റായ ഡിസൈന്‍ അല്ല. കാണുന്നതുപോലെ അനുകരിക്കുന്നതാണ് എഐ അതായത്, മദ്യപാനികളായ അതിന്റെ റഷ്യന്‍ സ്രഷ്ടാക്കളെയാണ് ഇതും അനുകരിച്ചത്.'

'ഇത് ചൈന 20 വര്‍ഷം മുന്‍പ് ചെയ്തതുപോലെ തോന്നുന്നു. റഷ്യക്ക് ഹാക്കിംഗില്‍ തന്നെ നില്‍ക്കാം. എഐയും റോബോട്ടിക്‌സും എലോണ്‍ മസ്‌കിനും ചൈനയ്ക്കും പറഞ്ഞിട്ടുള്ളതാണ്' മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയുടെ ' AIdol' നാടകീയമായ അവതരണം ഇപ്പോള്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയയില്‍ പരിഹാസവിസ്‌ഫോടനമാകുകയാണ്.