റിയാദ്: 20 വർഷമായി സൗദി ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം മോചിതനായി. മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങി. സൗദി ഭരണകൂടം റഹീമിന്റെ എക്‌സിറ്റ് വിസയില്‍ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ വൈകാതെ അബ്ദുല്‍ റഹീമിന് നാട്ടിലെത്താം.
സൗദി പൗരനായ 15 വയസുകാരന്റെ മരണത്തെ തുടർന്നാണ് റഹീമിന് ശിക്ഷ ലഭിച്ചത്. വർഷങ്ങൾ നീണ്ട ഇടപെടലുകളെ തുടർന്ന് മാപ്പ് നൽകാൻ തയ്യാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് സമാഹരിച്ച 34.35 കോടി ദയാധനം ഇന്ത്യന്‍ എംബസി വഴി നേരത്തെ റിയാദ് കോടതിയില്‍ അടച്ചിരുന്നു.
പെരുന്നാൾ സമ്മാനം: അബ്ദുൾ റഹീം സൗദി ജയിലിൽ നിന്ന് മോചിതനായി
