വനുവാട്ടുവിന് സമീപം 7.2 തീവ്രതയില്‍ ഭൂചലനം; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

വനുവാട്ടുവിന് സമീപം 7.2 തീവ്രതയില്‍ ഭൂചലനം; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്


വനുവാട്ടു: പസഫിക് ദ്വീപ് രാഷ്ട്രമായ വനുവാട്ടുവിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഭൂചലനത്തെത്തുടര്‍ന്ന് 300 കിലോമീറ്റര്‍ പരിധിയിലുള്ള തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

സമുദ്രത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഭൂചലനത്തിന്റെ പ്രാഥമിക വിവരങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ പരിധിയിലുള്ള തീരങ്ങളില്‍ അപകടകരമായ സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഭൂചലനത്തെത്തുടര്‍ന്നുള്ള തുടര്‍വിവരങ്ങള്‍ക്കും ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്കുമായി ബന്ധപ്പെട്ട അധികൃതരുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.