മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിയിലും തെക്കുപടിഞ്ഞാറന്‍ ഗ്വെറേരോ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും 6.5 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഭൂചലന മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബൗമും അവരുടെ പ്രഭാത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരും പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് താത്ക്കാലികമായി ഒഴിഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായതോടെ അവര്‍ പിന്നീട് കെട്ടിടത്തിലേക്ക് മടങ്ങി.
ഗ്വെറേരോയിലെ സാന്‍ മാര്‍ക്കോസില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ഇത് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ഏകദേശം 230 കിലോമീറ്റര്‍ ദൂരെയാണെന്നും പ്രസിഡന്റ് ഷെയിന്‍ബൗം അറിയിച്ചു.
ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെക്‌സിക്കോ സിറ്റിയിലോ ഗ്വെറേരോ സംസ്ഥാനത്തിലോ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ വിവരമനുസരിച്ച് ഭൂചലനം പ്രാദേശിക സമയം രാവിലെ 7:58നാണ് സംഭവിച്ചത്.
1985 സെപ്റ്റംബര്‍ 19ന് ഉണ്ടായ 8.1 തീവ്രതയുള്ള വിനാശകരമായ ഭൂകമ്പത്തിന് ശേഷം മൂന്നു ദശകത്തിന് ശേഷമാണ് ഇത്തരമൊരു ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. 1985ലെ ഭൂകമ്പത്തില്‍ മെക്‌സിക്കോ സിറ്റിയില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 13,000 പേര്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
