റിയാദ്: റാസ് തനൂറയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സൗദി ഊര്‍ജ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
