വൈറ്റ് ഹൗസ് ഡിന്നർ വെടിവെപ്പ്; ഇറാനുമായി ബന്ധമില്ല, 'ലോൺ വുൾഫ്' ആക്രമണമെന്നു ട്രംപ്

വൈറ്റ് ഹൗസ് ഡിന്നർ വെടിവെപ്പ്; ഇറാനുമായി ബന്ധമില്ല, 'ലോൺ വുൾഫ്' ആക്രമണമെന്നു ട്രംപ്


വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിൽ ഉണ്ടായ വെടിവെപ്പ് സംഭവത്തിൽ പ്രതിക്ക് ഇറാനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്  ആക്രമണം 'ലോൺ വുൾഫ്' സ്വഭാവത്തിലാണെന്നു ട്രംപ് വിലയിരുത്തി.

വാഷിംഗ്ടണിൽ നടന്ന മീഡിയ പരിപാടിക്കിടെ വെടിവെപ്പ് ഉണ്ടായതോടെ ഹോട്ടൽ ഹാൾ ബഹളമയമായി. തുടർന്ന് ട്രംപിനെ വേദിയിൽ നിന്ന് അടിയന്തരമായി മാറ്റിയിരുന്നു.

'എന്റെ വിലയിരുത്തലിൽ ഇയാൾ ഒറ്റയ്ക്കുള്ള ആക്രമിയാണു. മാനസികമായി അസ്വസ്ഥനായ വ്യക്തിയാണ്,' എന്ന് ട്രംപ് പറഞ്ഞു. പ്രതിയെ പിടികൂടിയതായും കാലിഫോർണിയയിലെ താമസസ്ഥലത്ത് പരിശോധന നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ പരിശോധന കേന്ദ്രത്തിലേക്ക് നിരവധി ആയുധങ്ങളുമായി കുതിച്ചുകയറിയ പ്രതിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ധീരമായി നേരിട്ട് കീഴ്‌പ്പെടുത്തിയതായും ട്രംപ് വ്യക്തമാക്കി.

ഇറാനുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷത്തെ ഇത് ബാധിക്കില്ലെന്നും, ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും ട്രംപ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണം തുടരുകയാണ്.