ഇറാൻ ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് വാൻസ് പാകിസ്ഥാനിലേക്ക് ; പ്രതിനിധിസംഘത്തെ അയക്കാൻ സമ്മതം മൂളി ഇറാൻ

ഇറാൻ ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് വാൻസ് പാകിസ്ഥാനിലേക്ക് ; പ്രതിനിധിസംഘത്തെ അയക്കാൻ സമ്മതം മൂളി ഇറാൻ


വാഷിംഗ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ന് (ചൊവ്വാഴ്ച) പാകിസ്താൻ സന്ദർശിക്കും. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായാണ് ഈ യാത്രയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വാൻസിനൊപ്പം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരും പങ്കെടുക്കും.

ഇറാൻ ചർച്ചയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ ദിവസം മുഴുവൻ കാത്തിരുന്ന അമേരിക്കയ്ക്ക് രാത്രിയോടെ ഇറാനിൽ നിന്ന് പ്രതിനിധിസംഘത്തെ അയക്കാമെന്ന അനുകൂല സൂചന ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, അമേരിക്കയുടെ ഉപരോധ നയത്തെതിരെ ഇറാന്റെ പ്രധാന ചർച്ചാകർത്താവ് വിമർശനം ഉയർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഉപരോധം മൂലം സാമ്പത്തിക സമ്മർദ്ദം വർധിച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം.

ചർച്ചകൾ ആരംഭിക്കുന്നതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയുമോയെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.