വാഷിംഗ്ടണ്‍: സമാധാന കരാറിന് തയ്യാറാകുന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കാന്‍ തയ്യാറാണെന്നും ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ മോശമായി തീരുമാനിച്ചാല്‍ അവര്‍ക്ക് ഉപരോധവും അടിസ്ഥാന സൗകര്യങ്ങളിലും വൈദ്യുതിയിലും ഊര്‍ജ്ജത്തിലും ബോംബുകള്‍ വര്‍ഷിക്കേണ്ടിയും വരുമെന്നും ഹെഗ്സെത്ത് പറഞ്ഞു.
ഇറാനെ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഏത് സൈനിക ആസ്തികളാണ് മാറ്റുന്നതെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഹെഗ്സെത്ത് പറഞ്ഞു, മുമ്പത്തേക്കാള്‍ കൂടുതല്‍ ശക്തിയോടെ തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാന കരാര്‍ അംഗീകരിക്കണോ വേണ്ടയോ എന്ന് ഇറാന്‍ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം തങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തോളം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വാണിജ്യ കപ്പലുകള്‍ക്ക് നേരെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് നിയന്ത്രണമല്ല, കടല്‍ക്കൊള്ളയാണെന്നും ഹെഗ്സെത്ത് പറഞ്ഞു.
