വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് വിരമിച്ചു. വെള്ളിയാഴ്ച ക്യാബിനറ്റ് അധികാരികളെ അറിയിച്ചാണ് ഇക്കാര്യം. ഭർത്താവ് ഏബ്രഹാം വില്ല്യംസിന്റെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് രാജിവച്ചതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അയച്ച കത്തിൽ പറയുന്നു.
ജൂൺ 30 മുതൽ വിരമിക്കൽ പ്രാബല്യത്തിലാകും. തുൾസി ഗബ്ബാർഡിന്റെ രാജി സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ്, രാജിക്കാര്യം തികച്ചും നിർഭാഗ്യകരമാണെന്ന് പ്രതികരിച്ചു. തുൾസിക്ക് പകരം പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആരോൺ ലൂക്കാസ് ഡയറക്ടറായി ചുമതലയേൽക്കും.
ഹിന്ദുമത വിശ്വാസിയെങ്കിലും ഇന്ത്യൻ വംശജയല്ല തുൾസി ഗബ്ബാർഡ്. പേരുകൊണ്ട് ഇന്ത്യൻ വംശജയെന്ന് തെറ്റിദ്ധരിക്കപ്പെടാമെങ്കിലും അമേരിക്കക്കാരിയാണ്. അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കൾക്കെല്ലാം ഹിന്ദു പേരുകൾ നൽകിയതാണ് തുൾസി എന്ന പേരുവരാൻ കാരണം. ഭഗവത് ഗീതയിൽ കൈവച്ചാണ് അവർ സത്യപ്രതിജ്ഞ ചെയ്തത്.
സേവിച്ചത് മതിയായി; ട്രംപിന്റെ ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് വിരമിച്ചു
