ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആരോഗ്യ നിലയെ കുറിച്ച് പ്രതികരിക്കാതെ യു എസ് പ്രതിരോധ സെക്രട്ടറി

ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആരോഗ്യ നിലയെ കുറിച്ച് പ്രതികരിക്കാതെ യു എസ് പ്രതിരോധ സെക്രട്ടറി


വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖംനെയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സെത്ത് തയ്യാറായില്ല. ഒരു മാധ്യമ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് ആക്രമണത്തില്‍ പരിക്കേറ്റതായി പറഞ്ഞ പശ്ചാത്തലത്തിലാണ് പ്രതികരണം തേടിയത്.

ചോദ്യത്തിന് മറുപടിയായി തങ്ങളുടെ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതായിരിക്കും ഇറാന്‍ നേതാവിന് ബുദ്ധിമുട്ടില്ലാതെ ചെയ്യാനാവുകയെന്നും ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമം നടത്താതിരിക്കണമെന്നും അത് തുറന്നുപറയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഹെഗ്‌സെത്ത് പറഞ്ഞു.

അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനെയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകന്‍ കൂടിയായ മൊജ്തബ ഖംനെയെ പുതിയ പരമോന്നത നേതാവായി ഇറാന്‍ പ്രഖ്യാപിച്ചത്.