വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ ബോംബുകള്‍ പൊട്ടുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ ബോംബുകള്‍ പൊട്ടുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ് കരാറിലെത്തിയില്ലെങ്കില്‍ ധാരാളം ബോംബുകള്‍ പൊട്ടുമെന്ന് ഡൊണള്‍ഡ് ട്രംപ് വീണ്ടും ഇറാനെ ഭീഷണിപ്പെടുത്തി. പി ബി എസ് ന്യൂസ് റിപ്പോര്‍ട്ടറുമായി നടത്തിയ ഫോണ്‍ കോളിലാണ് ട്രംപ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയത്.

ഒരു നിഗമനവുമില്ലാതെ വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അപ്പോള്‍ ധാരാളം ബോംബുകള്‍ പൊട്ടാന്‍ തുടങ്ങും എന്ന് ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള പാക്കിസ്ഥാനിലെ ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ തിക്കറിയില്ലെന്നും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കാര്യങ്ങള്‍ വളരെ ലളിതമാണെന്നും ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും ട്രംപ് അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ല എന്നതല്ലാതെ മറ്റൊന്നും തങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും കാര്യത്തിലേക്ക് കടക്കുമ്പോള്‍ അത് വളരെ അടിസ്ഥാനപരമാണെന്നും ട്രംപ് പറഞ്ഞു.