വാഷിംഗ്ടണ്‍: മാന്യമായ രീതിയിലെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന ഇറാന്‍ നിലപാടിനോട് ഏറെ വൈകിപ്പോയെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന്റെ വായുസേന, നാവികസേന, വ്യോമ പ്രതിരോധ സംവിധാനം, നേതൃത്വം എല്ലാം ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനെതിരെ ആസൂത്രണം ചെയ്തിരുന്ന നാല് മുതല്‍ അഞ്ച് ആഴ്ച വരെയുള്ള സൈനിക നടപടികളേക്കാള്‍ കൂടുതല്‍ ദൈര്‍ഘ്യം തുടരാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
കരസേനയെ ഇറാനിലേക്ക് അയക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. കരസേനയെ വിന്യസിക്കുന്നതിനെ കുറിച്ച് ഒരിക്കലും ഉണ്ടാകില്ല എന്ന് പറയുന്ന പ്രസിഡന്റല്ല താനെന്നും ഭൂരിഭാഗം സാഹചര്യങ്ങളിലും ആവശ്യമില്ലായിരിക്കും അല്ലെങ്കില്‍ ആവശ്യമായാല്‍ ഉപയോഗിക്കും എന്നതാണ് തന്റെ നിലപാടെന്നും ട്രംപ് പറഞ്ഞു.
എന്തുചെയ്യും എന്തുചെയ്യില്ലെന്ന് മുന്‍കൂട്ടി വെളിപ്പെടുത്തുന്ന മൂഢമായ നടപടിയില്‍ ഭരണകൂടം ഏര്‍പ്പെടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞു.
