ഇറാനുമായി സ്ഥിരം കരാറുണ്ടാകുന്നതുവരെ യു എസ് സൈന്യം പ്രദേശത്തുണ്ടാകുമെന്ന് ട്രംപ്

ഇറാനുമായി സ്ഥിരം കരാറുണ്ടാകുന്നതുവരെ യു എസ് സൈന്യം പ്രദേശത്തുണ്ടാകുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: തെഹ്റാനുമായുള്ള താത്ക്കാലിക കരാറില്‍ നിന്നും മാറി യഥാര്‍ഥ കരാറുണ്ടാകുന്നതുവരെ ഇറാന് സമീപം വിന്യസിച്ചിരിക്കുന്ന യു എസ് സൈന്യം പ്രദേശത്ത് നിലയുറപ്പിക്കുമെന്ന്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. 

കൂടുതല്‍ വെടിമരുന്ന്, ആയുധങ്ങള്‍, തകര്‍ന്ന ശത്രുവിനെ വിചാരണ ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉചിതവും ആവശ്യമുള്ളതുമായ മറ്റുള്ളവ തുടങ്ങിയവ സഹിതം ഇറാനിലും പരിസരത്തും യു എസ് സൈന്യമുണ്ടാകുമെന്നാണ് ട്രംപ് കുറിച്ചത്. 

കരാര്‍ പരാജയപ്പെടാന്‍ സാധ്യതയില്ലെങ്കിലും  കരാറിലെത്തിയില്ലെങ്കില്‍ വലുതും മികച്ചതും ശക്തവുമായ ആക്രമണങ്ങളിലേക്ക് മടങ്ങുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തങ്ങളുടെ സൈന്യം അടുത്ത വിജയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണന്നും അമേരിക്ക തിരിച്ചെത്തിയെന്നും ട്രംപ് എഴുതി.

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെങ്കിലും ആധിപത്യം നിലനിര്‍ത്തുമെന്ന് പറഞ്ഞു.

ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ ആവശ്യങ്ങളുടെ ഫാര്‍സി ഭാഷാ പ്രസ്താവനയില്‍ വാഷിംഗ്ടണ്‍ യുറേനിയം സമ്പുഷ്ടീകരണ പരിപാടി അംഗീകരിക്കണമെന്ന് അറിയിച്ചു. 

ഐക്യരാഷ്ട്രസഭ വഴിയുള്ള ഇറാന്റെ ആവശ്യങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ ഏത് കരാറിലും സമ്പുഷ്ടീകരണത്തിന്റെ കാര്യമുണ്ടോ എന്ന് നോക്കമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് മുമ്പ് ഇറാന്റെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകില്ല എന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായിരിക്കും എന്നും ട്രംപ് പറഞ്ഞു.