ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ നിന്ന് ട്രംപിന് 1 ബില്യൻ ഡോളറിലധികം വരുമാനം; സാമ്പത്തിക വെളിപ്പെടുത്തൽ രേഖ പുറത്ത്

ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ നിന്ന് ട്രംപിന് 1 ബില്യൻ  ഡോളറിലധികം വരുമാനം; സാമ്പത്തിക വെളിപ്പെടുത്തൽ രേഖ പുറത്ത്


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ സാമ്പത്തിക വെളിപ്പെടുത്തൽ രേഖ പ്രകാരം, ക്രിപ്‌റ്റോകറൻസി സംരംഭങ്ങളിൽ നിന്ന് ഒരു ബില്യൺ ഡോളറിലധികം (100 കോടി ഡോളർ) വരുമാനം ലഭിച്ചതായി വ്യക്തമാക്കുന്നു.

ട്രംപുമായി ബന്ധപ്പെട്ട വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ മുഖേന ക്രിപ്‌റ്റോ ടോക്കണുകൾ വിറ്റഴിച്ചതിലൂടെ കുറഞ്ഞത് 524 ദശലക്ഷം ഡോളർ (52.4 കോടി ഡോളർ) വരുമാനം നേടിയതായി ചൊവ്വാഴ്ച പുറത്തുവിട്ട വ്യക്തിഗത സാമ്പത്തിക വെളിപ്പെടുത്തൽ രേഖയിൽ, വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, സിഐസി ഡിജിറ്റൽ എൽഎൽസി എന്ന ട്രംപ് ഓർഗനൈസേഷന്റെ അനുബന്ധ സ്ഥാപനത്തിലൂടെ 636 ദശലക്ഷം ഡോളറിന്റെ അധിക വരുമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 635 ദശലക്ഷം ഡോളർ ട്രംപിന്റെ $TRUMP മെംകോയിൻ വിപണനം ചെയ്യുന്നതിനായി സെലിബ്രേഷൻ കോയിനുമായി നടത്തിയ ലൈസൻസിങ് കരാറിൽ നിന്നാണ് ലഭിച്ചത്.

900ലധികം പേജുകളുള്ള സാമ്പത്തിക വെളിപ്പെടുത്തൽ രേഖയിൽ ട്രംപിന്റെ വിവിധ ആസ്തികളും നിക്ഷേപങ്ങളും വരുമാന സ്രോതസുകളും വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.