വാഷിംഗ്ടൺ: വൈറ്റ് ഹൈസ് മാധ്യമ പ്രവർത്തകരുടെ അത്താഴവിരുന്ന് ചടങ്ങിനിടെ അതിക്രമിച്ച് കയറിയ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു. ചടങ്ങ് ആരംഭിച്ചതിന് പിന്നാലെ അകത്തേക്ക് കടന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചതായാണ് പുറത്തുവരുന്ന വിവരം. സംഭവം കഴിഞ്ഞ അരമണിക്കൂറിനുള്ളിലാണ് നടന്നതെന്നാണ് സൂചന.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന ചടങ്ങായതിനാൽ കർശനമായ സുരക്ഷ ഒരുക്കിയിരുന്നു. സംഭവത്തെ തുടർന്ന് ചില സമയത്തേക്ക് ആശങ്ക നിലനിന്നെങ്കിലും പരിപാടി തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പിന്നീട് നിശ്ചയിച്ച പ്രകാരം ട്രംപ് പ്രേക്ഷകരോട് സംസാരിക്കുമെന്നാണ് അറിയുന്നത്. സുരക്ഷാ ഏജൻസികൾ സ്ഥലത്തെ നിയന്ത്രണം ഏറ്റെടുടുത്തിട്ടുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണവും വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അധികൃതർ.
