ടെക്‌സസില്‍ ചരിത്രവിജയവുമായി ഡെമോക്രാറ്റുകള്‍; മൂന്ന് പതിറ്റാണ്ടിനുശേഷം സെനറ്റ് സീറ്റ് തിരിച്ചുപിടിച്ച് ജെയിംസ് താലരിക്കോ

ടെക്‌സസില്‍ ചരിത്രവിജയവുമായി ഡെമോക്രാറ്റുകള്‍; മൂന്ന് പതിറ്റാണ്ടിനുശേഷം സെനറ്റ് സീറ്റ് തിരിച്ചുപിടിച്ച് ജെയിംസ് താലരിക്കോ


ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന് വിരാമമിട്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജെയിംസ് താലരിക്കോയ്ക്ക് സെനറ്റിലേക്ക് വിജയം. 37 വയസ്സുകാരനായ സംസ്ഥാന നിയമസഭാംഗം താലരിക്കോ, വിവാദങ്ങളില്‍പ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ചൊവ്വാഴ്ച അസോസിയേറ്റഡ് പ്രസ് ആണ് താലരിക്കോയുടെ വിജയം പ്രഖ്യാപിച്ചത്. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച ഈ വിജയം ദേശീയ രാഷ്ട്രീയത്തിലും വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. സംസ്ഥാനത്തെ ഡെമോക്രാറ്റിക് രാഷ്ട്രീയത്തിലെ പുതിയ തലമുറയുടെ പ്രധാന മുഖങ്ങളിലൊരാളായി താലരിക്കോ ഉയര്‍ന്നുവരാനും ഈ വിജയം വഴിയൊരുക്കി. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ടെക്‌സസിനെ ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനമാക്കി മാറ്റുകയെന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല ലക്ഷ്യത്തിലെ നിര്‍ണായക നേട്ടമായാണ് ഈ വിജയത്തെ വിലയിരുത്തുന്നത്.