വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് മാധ്യമ അത്താഴ വിരുന്നിലുണ്ടായ ആക്രമണത്തില്‍ പ്രതിക്കെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി. പ്രതി കോള്‍ അലനെ (31) കോടതിയില്‍ ഹാജരാക്കി.
പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതും തോക്കുകളുമായി ബന്ധപ്പെട്ട രണ്ട് കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ അലനെതിരെ ഇപ്പോള്‍ ചുമത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കാം.
