വാഷിംഗ്ണ്‍: അടുത്ത വര്‍ഷത്തെ മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ ടെക്‌സസ് കൊണ്ടുവന്ന പുതിയ കോണ്‍ഗ്രസ് മണ്ഡലമാപ്പ് ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അഞ്ചോളം അധിക സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഈ തീരുമാനം ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തി.
കഴിഞ്ഞ മാസം കീഴ് കോടതി ഒരു ഉത്തരവിലൂടെ പുതിയ മാപ്പ് തടഞ്ഞിരുന്നു. വെള്ളക്കാര്‍-കറുത്തവര്‍ഗ്ഗക്കാര്‍ എന്ന നിലയില്‍ ജനസംഖ്യാ പ്രാതിനിധ്യം കണക്കാക്കുന്ന വര്‍ണ്ണാധിഷ്ഠിത പുനര്‍വിഭജനമാണെന്ന് കോടതി കണ്ടെത്തിയാണ് കീഴ് കോടതി മാപ്പ് തടഞ്ഞത്. ഇതിനെതിരെ ടെക്‌സസ് അപ്പീല്‍ നല്‍കിയിരുന്നു. കീഴ്‌കോടതി നടപടികളില്‍ തെറ്റുകളുണ്ടെന്ന നിലപാടിലാണ് സുപ്രീം കോടതി തിരുത്തല്‍ വിധി പ്രഖ്യാപിച്ചത്.
'സജീവമായ പ്രാഥമിക തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് താഴ്ന്ന കോടതി അനാവശ്യമായി ഇടപെട്ടത്. ഇതോടെ വലിയ ആശയക്കുഴപ്പമുണ്ടായി,' എന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറഞ്ഞു.
കോടതിയിലെ മൂന്ന് ലിബറല്‍ ജഡ്ജിമാര്‍ ഈ തീരുമാനം ശക്തമായി എതിര്‍ത്തു. പുതിയ മാപ്പ് വര്‍ഗ്ഗത്തെ അടിസ്ഥാനമാക്കിയുള്ള പുനര്‍വിഭജനമാണെന്ന് താഴ്ന്ന കോടതി കണ്ടെത്തിയതില്‍ ഇടപെടാതിരിക്കുന്നതാണ് ഉചിതമെന്നായിരുന്നു ന്യായാധിപ സോപാനിയ സോട്ടോമയറിന്റെ അഭിപ്രായം.
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥനപ്രകാരം ആണ് റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ടെക്‌സസ് നിയമസഭ ഈ മാപ്പ് പാസാക്കിയത്. ലാറ്റിനോയെയും കറുത്ത വര്‍ഗ്ഗക്കാരെയും മാപ്പ് അന്യായമായി ബാധിക്കുന്നുണ്ടെന്നാരോപിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു.
താഴ്ന്ന കോടതി പുതിയ മാപ്പ് തടഞ്ഞതോടെ 2021ലെ പഴയ മണ്ഡലങ്ങള്‍ ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. ഇതിനെതിരെ ടെക്‌സസ് സുപ്രീം കോടതിയില്‍ അടിയന്തര അപ്പീല്‍ നല്‍കി വിജയം നേടി. ഇതോടെ 2026ലെ തെരഞ്ഞെടുപ്പിലും ഈ പുതിയ മാപ്പ് തന്നെ ഉപയോഗിക്കേണ്ടി വരും.
ടെക്‌സസിന്റെ ഇടക്കാല പുനര്‍വിഭജന ശ്രമം രാജ്യവ്യാപകമായി രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കി. മറ്റു സംസ്ഥാനങ്ങളിലും പാര്‍ട്ടിപരമായി അനുകൂലമായ മാപ്പുകള്‍ പാസാക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.
മണ്ഡലമാറ്റത്തെ ചുറ്റിപ്പറ്റിയുണ്ടായ ആശയക്കുഴപ്പത്തില്‍ ഹൂസ്റ്റണിലെ ചില പ്രാദേശിക തെരഞ്ഞെടുപ്പുകളെ വരെ ബാധിച്ചിരിക്കുകയാണ്. 'ഈ സാഹചര്യങ്ങള്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു,' എന്ന് പ്രാദേശിക സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റ്യന്‍ മെനഫീ പറഞ്ഞു.
റിപ്പബ്ലിക്കന്‍സിന് തകര്‍പ്പന്‍ നേട്ടം; ടെക്‌സസിന് പുതിയ കോണ്‍ഗ്രസ് മാപ്പ് ഉപയോഗിക്കാമെന്ന് സുപ്രീംകോടതി
