ഗായകന്‍ ജസ്റ്റിന്‍ ടിംബര്‍ലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍

ഗായകന്‍ ജസ്റ്റിന്‍ ടിംബര്‍ലെക്ക് ന്യൂയോര്‍ക്കില്‍ അറസ്റ്റില്‍


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകനും നടനുമായ ജസ്റ്റിന്‍ ടിംബര്‍ലെക്ക് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. സാഗ് ഹാര്‍ബര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത് അനുസരിച്ച് 43കാരനായ ടിംബര്‍ലെക്ക് പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

ഔദ്യോഗിക കുറ്റങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

സാഗ് ഹാര്‍ബറിലെ അമേരിക്കന്‍ ഹോട്ടലില്‍ അത്താഴ വിരുന്നിനു ശേഷമായിരുന്നു അറസ്റ്റ്. 

അറസ്റ്റിനെക്കുറിച്ച് ടിംബര്‍ലേക്കിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 100 മൈല്‍ അകലെയുള്ള ഹാംപ്ടണ്‍സിലെ ഒരു തീരദേശ ഗ്രാമമാണ് സാഗ് ഹാര്‍ബര്‍. വേനല്‍ക്കാലത്ത് സമ്പന്ന സന്ദര്‍ശകരുടെ കേന്ദ്രമാണിത്.

തന്റെ ഏറ്റവും പുതിയ ആല്‍ബമായ എവരിവിംഗ് ഐ തോട്ട് ഇറ്റ് വാസ് പ്രൊമോട്ട് ചെയ്യുന്നതിന് നിലവില്‍ പര്യടനം നടത്തുന്ന ടിംബര്‍ലെക്ക് ജൂണ്‍ 21, 22 തിയ്യതികളില്‍ ചിക്കാഗോ യുണൈറ്റഡ് സെന്ററിലും തുടര്‍ന്ന് ജൂണ്‍ 25, 26 തിയ്യതികളില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും രണ്ട് ഷോകള്‍ നടക്കും.

10 ഗ്രാമി അവാര്‍ഡുകളും നാല് പ്രൈംടൈം എമ്മി അവാര്‍ഡുകളും നേടിയ ടിംബര്‍ലെക്ക കഴിഞ്ഞ വര്‍ഷം സഹ ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് തന്റെ ഓര്‍മ്മക്കുറിപ്പായ ദി വുമണ്‍ ഇന്‍ മി പുറത്തിറക്കിയപ്പോള്‍ നിരവധി അധ്യായങ്ങളില്‍ ടിംബര്‍ലെക്കിനായി നീക്കിവെച്ചിരുന്നു. ഗര്‍ഭധാരണം, ഗര്‍ഭച്ഛിദ്രം, വേദനാജനകമായ വേര്‍പിരിയല്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തിപരമായ വിശദാംശങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അധ്യായങ്ങളിലുണ്ടായിരുന്നു. 

എന്‍ എസ് വൈ എന്‍ സി എന്ന ജനപ്രിയ ബോയ് ബാന്‍ഡില്‍ നിന്നാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയരുകയും 2002ല്‍ ഒരു സോളോ റെക്കോര്‍ഡിംഗ് നടത്തുകയും ചെയ്തത്. 

നടനെന്ന നിലയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്ക്, ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ ടിംബര്‍ലെക്ക് പ്രശംസ നേടിയിട്ടുണ്ട്.