ഗാസ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതായി റൂബിയോ

ഗാസ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതായി റൂബിയോ


വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മുമ്പത്തേക്കാള്‍ ശക്തമായതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.കരാറുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്തനെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ നടന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) സമ്മേളനത്തോടനുബന്ധിച്ചാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്. 

ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ ഖത്തറില്‍ അഞ്ച് ദിവസമായി തുടരുകയാണ്.  

തങ്ങള്‍ പ്രതീക്ഷയുള്ളവരാണെന്നും പൊതുവെ നിബന്ധനകള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് തോന്നുന്നതായും പറഞ്ഞ റൂബിയോ നിബന്ധനകള്‍ എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. പ്രതീക്ഷയുണ്ടെങ്കിലും വെല്ലുവിളികളും നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട മുന്‍ ഘട്ട ചര്‍ച്ചകള്‍ സമാനമായ അവസരങ്ങളിലാണ് പരാജയപ്പെട്ടതെന്നും റൂബിയോ സമ്മതിച്ചു. ഹമാസ് നിരായുധീകരിക്കാന്‍ തയ്യാറാകാത്തതാണ് അടിസ്ഥാന വെല്ലുവിളികളില്‍ ഒന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലികള്‍ കുറച്ച് വഴക്കം കാണിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.

വിടവുകള്‍ നികത്തുന്നതിനും ഒരു കരാറിലേക്കുള്ള ആക്കം നിലനിര്‍ത്തുന്നതിനുമായി ആശയങ്ങള്‍ കൈമാറുന്നതിന് ഇരുപക്ഷവും തമ്മില്‍ ബന്ധം വേര്‍പെടുത്തുകയണെന്ന് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു എസ് സന്ദര്‍ശനത്തോടൊപ്പമാണ് ചര്‍ച്ചകള്‍. ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ഇസ്രായേല്‍, യു എസ്, ഖത്തര്‍ പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നതായി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു, ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനും ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണന്ന് കൂട്ടിച്ചേര്‍ത്തു.

2023 നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തലും ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച രണ്ട് മാസത്തെ താത്ക്കാലിക വിരാമവും ദോഹയിലും കെയ്റോയിലും നിരവധി റൗണ്ട് ചര്‍ച്ചകളും നടന്നിട്ടും, ഇസ്രായേലും ഹമാസും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗാസ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതായി റൂബിയോ