ഒക്ലഹോമ സിറ്റി: ഒക്ലഹോമ സംസ്ഥാനത്ത് ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട 45കാരനായ കെന്‍ഡ്രിക് എ സിംപ്‌സണെയാണ് മാരകമായ വിഷമിശ്രിതം കുത്തിവെച്ച് വധിച്ചത്. 2005ലെ കത്രീന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂ ഓര്‍ലിയന്‍സില്‍ നിന്നും അഭയാര്‍ഥിയായി ഒക്ലഹോമയില്‍ എത്തിയ വ്യക്തിയാണ് സിംപ്‌സണ്‍.
2006ല്‍ ഒക്ലഹോമ സിറ്റിയിലെ ഒരു ക്ലബ്ബിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗ്ലെന്‍ പാമര്‍ (20), ആന്റണി ജോണ്‍സ് (19) എന്നിവരെ വെടിവെച്ചു കൊന്നു. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്‌സണ്‍ അസാള്‍ട്ട് റൈഫിള്‍ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിര്‍ത്തു.
കഴിഞ്ഞ മാസം സിംപ്‌സണ്‍ സമര്‍പ്പിച്ച ദയാഹര്‍ജി പാ തള്ളിയിരുന്നു (വോട്ട്: 3-2). കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ഒക്ലഹോമ അറ്റോര്‍ണി ജനറല്‍ ജെന്റ്നര്‍ ഡ്രമ്മണ്ട് പ്രതികരിച്ചു.
താന്‍ ചെയ്ത തെറ്റിന് സിംപ്‌സണ്‍ മാപ്പപേക്ഷിച്ചിരുന്നു. സമാധാനപരമായാണ് അദ്ദേഹം മരണം വരിച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവ് പറഞ്ഞു.
