യുഎസില്‍ ഒക്ടോബര്‍ 14 'ദേശീയ ചാര്‍ളി കിര്‍ക്ക് ദിനമായി' പ്രഖ്യാപിക്കും

യുഎസില്‍ ഒക്ടോബര്‍ 14 'ദേശീയ ചാര്‍ളി കിര്‍ക്ക് ദിനമായി' പ്രഖ്യാപിക്കും


വാഷിംഗ്ടണ്‍:വലതുപക്ഷ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷം, റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ ഒക്ടോബര്‍ 14  കിര്‍ക്കിന്റെ ജന്മദിനം  അദ്ദേഹത്തെ ആദരിക്കുന്നതിനായി അനുസ്മരണ ദിനമായി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് അംഗം ജിമ്മി പാട്രോണിസും സെനറ്റര്‍ റിക്ക് സ്‌കോട്ടും ഉള്‍പ്പെടെയുള്ള നിയമനിര്‍മ്മാതാക്കള്‍ 'ദേശീയ അനുസ്മരണ ദിനം' ഉപയോഗിച്ച് ' ചാര്‍ളി കിര്‍ക്കിന്റെ ജീവിതത്തെയും പൈതൃകത്തെയും ആദരിക്കണം എന്നു നിര്‍ദ്ദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചു.

പ്രതിനിധികളായ ആരോണ്‍ ബീന്‍, മാര്‍ക്ക് ആല്‍ഫോര്‍ഡ്, ഗസ് ബിലിറാക്കിസ്, മൈക്ക് കോളിന്‍സ്, കാര്‍ലോസ് ഗിമെനെസ്, അന്ന പൗളിന ലൂണ, കോറി മില്‍സ്, ബാരി മൂര്‍, മരിയ സലാസര്‍, ഓസ്റ്റിന്‍ സ്‌കോട്ട്, ഗ്രെഗ് സ്റ്റ്യൂബ്, ഡെറിക് വാന്‍ ഓര്‍ഡന്‍ എന്നിവരും ഇതിനെ പിന്തുണയ്ക്കുന്നുവെന്ന് നിയമനിര്‍മ്മാതാക്കള്‍ പറഞ്ഞു. കിര്‍ക്കിന്റെ കൊലപാതകം 'ഹീനമായ' അക്രമമാണെന്നും ' നമ്മുടെ സമൂഹത്തില്‍ രാഷ്ട്രീയ തീവ്രവാദവും വിദ്വേഷവും ഉയര്‍ത്തുന്ന വര്‍ദ്ധിച്ചുവരുന്ന ഭീഷണിയുടെ ഗൗരവമേറിയ ഓര്‍മ്മപ്പെടുത്തലാണെന്നും' പ്രസ്താവിച്ച നിയമനിര്‍മ്മാതാക്കള്‍ കിര്‍ക്കിനെ 'നിര്‍ഭയമായ സംസാര സ്വാതന്ത്ര്യത്തിന്റെ യോദ്ധാവ് ' എന്ന് വിശേഷിപ്പിച്ചു. അമേരിക്കപോലുള്ള ഒരു സ്വതന്ത്ര റിപ്പബ്ലിക് അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നും ആരെയും നിശബ്ദരാക്കരുതെന്നും പ്രമേയം പ്രസ്താവിച്ചു. 'രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരില്‍ വ്യക്തികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ ഘടനയെ തന്നെ ദുര്‍ബലപ്പെടുത്തുന്നുവെന്നും പ്രമേയം പറഞ്ഞു.

ചാര്‍ലി കിര്‍ക്ക് വധക്കേസ്

വലതുപക്ഷ പ്രവര്‍ത്തകനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയുമായ ചാര്‍ലി കിര്‍ക്ക് ബുധനാഴ്ച (സെപ്റ്റംബര്‍ 10) യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വെടിയേറ്റുമരിച്ചത്. അദ്ദേഹത്തിന്റെ മരണം അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചു, ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ നീതിക്കായി രംഗത്തുവന്നു. സംഭവം അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന തോക്ക് അക്രമത്തിലേക്കും വിരല്‍ചൂണ്ടുന്നു. എന്നാല്‍ ചിലര്‍ കിര്‍ക്കിനെയും തോക്ക് അക്രമത്തെക്കുറിച്ചുള്ള കിര്‍ക്കിന്റെ വിപരീത വീക്ഷണങ്ങളെയും വിമര്‍ശിച്ചു.

അതേസമയം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള യുഎസ് ഭരണകൂടം അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം യുഎസ് പതാകകള്‍ പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കൊലപാതക കേസില്‍ ടൈലര്‍ റോബിന്‍സണ്‍ എന്ന പ്രതിയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളിയായ ലാന്‍സ് ട്വിഗ്‌സ് ഉള്‍പ്പെടെ നിരവധി വിവാദപരമായ കാര്യങ്ങള്‍ അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിലെ പ്രധാന പ്രതിയായ റോബിന്‍സണ്‍, കൊലപാതകം ഉള്‍പ്പെടെ ഏഴ് കുറ്റങ്ങങ്ങളാണ് നേരിടുന്നത്.