ദക്ഷിണ കാലിഫോര്‍ണിയയിലുടനീളം പ്രളയ മുന്നറിയിപ്പ്; ബേണ്‍ സ്‌കാര്‍ പ്രദേശങ്ങളിലുള്ള ലക്ഷക്കണക്കിനുപേരെ ഒഴിപ്പിക്കുന്നു

ദക്ഷിണ കാലിഫോര്‍ണിയയിലുടനീളം പ്രളയ മുന്നറിയിപ്പ്; ബേണ്‍ സ്‌കാര്‍ പ്രദേശങ്ങളിലുള്ള ലക്ഷക്കണക്കിനുപേരെ ഒഴിപ്പിക്കുന്നു


ലോസ് ആഞ്ചുലസ് : ദക്ഷിണ കാലിഫോര്‍ണിയയില്‍ ശക്തമായ പടിഞ്ഞാറന്‍ തീര പെരുമഴ മുന്നറിയിപ്പിനെ തുടര്‍ന്ന് 2.2 കോടി പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രളയ ജാഗ്രത. ബേണ്‍ സ്‌കാര്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, അവശിഷ്ടവീഴ്ച എന്നിവക്ക് സാദ്ധ്യത കൂടുതലായതിനാല്‍ കര്‍ശനമായ മുന്നറിയിപ്പുകളും ഒഴിപ്പിക്കല്‍ നിര്‍ദ്ദേശങ്ങളും അധികാരികള്‍ പുറപ്പെടുവിച്ചു.

ലോസ് ആഞ്ചുലസ് കൗണ്ടിയിലെ കാന്യന്‍(Canyon), ബെഥനി(Bethany), ഈറ്റണ്‍(Eaton), പാലിസേഡ്‌സ് (Palisadse), ഹര്‍സ്റ്റ്( Hurts) ,കെന്നത്ത്( Kenneth), സണ്‍സെറ്റ് (Sunste), ലിഡിയ (Lidia), ഫ്രാങ്കഌന്‍ (Franklin),്ര്രബിഡ്ജ് ( Bridge) എന്നീ ബേണ്‍ സ്‌കാര്‍ മേഖലകളില്‍ വെള്ളിയാഴ്ച വൈകുന്നേരം വരെ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നിലവിലുണ്ട്. 'ഈ പ്രദേശങ്ങളിലെ എല്ലാവരും ഏത് നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറാകണം' എന്നും കൗണ്ടി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച ലഘുവും മിതവുമായ മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച പകല്‍ വരെ ശക്തമായ മഴ, ഇടിമിന്നല്‍, കാറ്റ് എന്നിവയോടെ കടുത്ത പ്രളയ ഭീഷണി ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേ മേഖലകള്‍ക്ക് രാത്രി മുതല്‍ ഔദ്യോഗിക ഒഴിപ്പിക്കല്‍ ഉത്തരവും പ്രാബല്യത്തില്‍ വരും.

ലോസ് ആഞ്ചുലസ് പബ്ലിക് വര്‍ക്ക്‌സ് വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച്, ചില റോഡുകള്‍ പൂര്‍ണ്ണമായും അവശിഷ്ടങ്ങളാല്‍ തടസ്സപ്പെടാനും ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുമുള്ള സാധ്യത ഉണ്ട്. ചില പ്രദേശങ്ങളില്‍ ഒരുമണിക്കൂറില്‍ 1 ഇഞ്ച് വരെ മഴ ലഭിക്കാം.

മഴയുടെ അളവ്

സാന്റാ ബാര്‍ബറ, വെന്‍ചുറ, ലോസ് ആഞ്ചലസ് കൗണ്ടികളുടെ മലനിരകളില്‍ 4-6 ഇഞ്ച് വരെ
ലോസ് ആഞ്ചലസ്, മലിബു, സാന്റാ ബാര്‍ബറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 2-4 ഇഞ്ച്
ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ 6 ഇഞ്ചിന് മുകളിലും മഴ പെയ്‌തേക്കാം.

ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത് ശനിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ ഉച്ചയ്ക്ക് 3 വരെയാണ്.  ഈ സമയത്താണ് ബേണ്‍ സ്‌കാര്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, എന്നിവ മൂലം ഏറ്റവും വലിയ അപകടസാധ്യത ഉണ്ടാകുക.

തുടര്‍ന്നും അടുത്ത ആഴ്ച മുഴുവന്‍ മഴ തുടരാനിടയുണ്ടായതിനാല്‍ മണ്ണ് ഇതിനകം സാന്ദ്രമായിരിക്കുന്ന പ്രദേശങ്ങളില്‍ അപകടം കൂടുതല്‍ വഷളാകുമെന്നാണ് മുന്നറിയിപ്പ്.

ലോസ് ആഞ്ചുലസ്, ഓറഞ്ച്, വെന്‍ചുറ കൗണ്ടികളില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ മുന്‍കൂട്ടി വിന്യസിക്കാന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം ഉത്തരവിട്ടു.

സാധാരണയായി നവംബറില്‍ ലോസ് ആഞ്ചുലസിന് ശരാശരി 0.8 ഇഞ്ച് മഴ മാത്രമാണ് ലഭിക്കാറുള്ളത്. എന്നാല്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ കൊടുങ്കാറ്റ്, ഒരു ദിവസത്തിനുള്ളില്‍ തന്നെ നവംബര്‍ മാസത്തെ മുഴുവന്‍ മഴയും ഒരുമിച്ചു പെയ്ത് കടന്നുപോകാനും സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.