അമേരിക്കയ്ക്കുള്ള ആദ്യ പ്രസംഗത്തില്‍, പ്രത്യാശയുടെ സന്ദേശം നല്‍കി പോപ്പ് ലിയോ

അമേരിക്കയ്ക്കുള്ള ആദ്യ പ്രസംഗത്തില്‍, പ്രത്യാശയുടെ സന്ദേശം നല്‍കി പോപ്പ് ലിയോ


ഷിക്കാഗോ : പോപ്പ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ അനുയായികള്‍ ശനിയാഴ്ച ഒത്തുകൂടി. വിശ്വാസികളുടെ ഒരു കത്തീഡ്രലിലോ അയല്‍പക്ക പള്ളിയിലോ ആയിരുന്നില്ല. മറിച്ച് സൗത്ത് സൈഡ് സ്വദേശിയും വൈറ്റ് സോക്‌സ് ലീഗ് ആരാധകനുമായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന നിലയില്‍ പോപ്പ് പതിവായി സന്ദര്‍ശിച്ചിരുന്ന ഒരു ബേസ്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു.

ഷിക്കാഗോ പ്രദേശത്തെ തന്റെ വേരുകള്‍ ആഘോഷിക്കുന്നതിനും യുവാക്കളോട് നേരിട്ട് സംസാരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത പരിപാടി വടക്കേ അമേരിക്കയിലേക്കുള്ള പുതിയ പോപ്പിന്റെ ആദ്യ സന്ദേശമായി അടയാളപ്പെടുത്താന്‍ കഴിയുന്നതായിരുന്നു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പരിപാടി ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു.  
ഷിക്കാഗോ വൈറ്റ് സോക്‌സിന്റെ ആസ്ഥാനമായ റേറ്റ് ഫീല്‍ഡിലെ പ്രേക്ഷകര്‍ക്ക് മാത്രമായി റെക്കോര്‍ഡുചെയ്ത വത്തിക്കാനില്‍ നിന്നുള്ള ഒരു സന്ദേശത്തില്‍, COVID-19 പാന്‍ഡെമിക് സമയത്തും അതിനുശേഷവും 'വിഷാദമോ സങ്കടമോ' അനുഭവിക്കുന്ന ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ നേരിട്ട 'ഉത്കണ്ഠയുടെയും ഏകാന്തതയുടെയും നിമിഷങ്ങളിലെ ബുദ്ധിമുട്ടുകള്‍ ലിയോ മാര്‍പ്പാപ്പ ഉള്‍ക്കൊണ്ടു. 'ദൈവസ്‌നേഹം യഥാര്‍ത്ഥത്തില്‍ രോഗശാന്തി നല്‍കുന്നുണ്ടെന്നും അത് പ്രത്യാശ നല്‍കുന്നുവെന്നും' കണ്ടെത്താന്‍ കഴിയുന്ന പ്രാദേശിക ഇടവകകളെ സ്വീകരിക്കാന്‍ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു.

'ഞങ്ങളില്‍ പലര്‍ക്കും പ്രത്യാശയുടെ വാഗ്ദാനമാണ് നിങ്ങള്‍. ലോകം നിങ്ങളെ നോക്കുന്നു ... ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്,പ്രതീക്ഷ വളര്‍ത്തുന്നതിനായി നമ്മുടെ അഹങ്കാരപരമായ വഴികള്‍ക്കപ്പുറം നോക്കണം.-അദ്ദേഹം പറഞ്ഞു. 

'പ്രത്യാശയുടെ വെളിച്ചം ... ചക്രവാളത്തില്‍ കാണുക എളുപ്പമല്ല, എന്നിട്ടും നമ്മാം ഐക്യത്തില്‍ വളരുമ്പോള്‍, ആ വെളിച്ചം കൂടുതല്‍ കൂടുതല്‍ തിളക്കമുള്ളതായി നമുക്ക് കണ്ടെത്താനാകും, ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യാശയുടെ സന്ദേശമായി നമുക്ക് മാറാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു.

'പരസ്പരം സേവിക്കുന്നതിനായി നമ്മുടെ സ്വന്തം ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍' അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു. 'മറ്റുള്ളവര്‍ക്കുള്ള ആ സേവനത്തില്‍ ... നമ്മുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നമുക്ക് കണ്ടെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.

പോപ്പിനെ നിയമപരമായ പൗരനായി അവകാശപ്പെടാന്‍ കഴിയുന്ന രണ്ട് രാജ്യങ്ങളായ അമേരിക്കയുടെയും പെറുവിന്റെയും ദേശീയഗാനങ്ങളോടെയാണ് പരിപാടി ആരംഭിച്ചത്.   ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലേസ് കുപിച്ചിന്റെ നേതൃത്വത്തില്‍ ഒരു പൂര്‍ണ്ണ ഇന്‍ഫീല്‍ഡ് കുര്‍ബാനയോടെ അവസാനിച്ചു.

'കൊള്ളാം, ഈ നിമിഷം 'മലമുകളിലെ പ്രസംഗം' പോലെ ഞാന്‍ ഓര്‍ക്കുമെന്ന് ഞാന്‍ കരുതുന്നു-ബ്ലേസ്  കുപിച്ച് കുര്‍ബാനയ്ക്കിടെ പറഞ്ഞു.

മാര്‍പ്പാപ്പയുടെ പ്രസംഗത്തിന് മുമ്പ് പ്രസംഗിച്ചവര്‍, ആ പ്രദേശവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് അനുസ്മരിച്ചു. ലിയോ പോപ്പ്, ഇപ്പോള്‍ അടച്ചുപൂട്ടിയ സൗത്ത് സൈഡ് ഗ്രേഡ് സ്‌കൂളായ സെന്റ് മേരീസ് ഓഫ് ദി അസംപ്ഷനില്‍ ചേര്‍ന്നു, തെക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ഡാല്‍ട്ടണിലാണ് വളര്‍ന്നത്. പിന്നീട് അദ്ദേഹം ഹൈഡ് പാര്‍ക്കിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം നേടി. അടുത്ത വര്‍ഷം അദ്ദേഹത്തെ ശുശ്രൂഷകനായി നിയമിച്ചു. ഷിക്കാഗോയിലെ അഗസ്റ്റീനിയന്‍ പ്രവിശ്യയില്‍ ചേര്‍ന്നാണ് അദ്ദേഹം തന്റെ ശുശ്രൂഷ ആരംഭിച്ചത്.

അദ്ദേഹത്തെ 'ഒരു നല്ല വിദ്യാര്‍ത്ഥി' ആയി താന്‍ ഓര്‍ക്കുന്നുവെന്നും ക്ലാസ് മുറിയില്‍ 45 വര്‍ഷത്തെ ഗ്രേഡ് പട്ടിക നിലനിര്‍ത്തിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ അക്കാദമിക് വിജയത്തിന്റെ 'തെളിവ്' തന്റെ പക്കലുണ്ടെന്നും
കാത്തലിക് തിയോളജിക്കല്‍ യൂണിയനിലെ പോപ്പിന്റെ മുന്‍ അധ്യാപികയായ സിസ്റ്റര്‍ ഡയാന്‍ ബെര്‍ഗന്റ്, ബോള്‍പാര്‍ക്ക് സദസ്സിനോട് പറഞ്ഞു. 
മെയ് മാസത്തില്‍ ലോകം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് അറിഞ്ഞ ദിവസം, താന്റെ ഹൃദയം വൈകാരികമായ ഒരവസ്ഥകാണ്ട് നിറഞ്ഞു' എന്ന് അവര്‍ പറഞ്ഞു, പക്ഷേ അത് തനിക്ക് അനുഭവപ്പെട്ട സന്തോഷമല്ല, മറിച്ച് മറ്റൊന്നാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

'അതൊരുതരം അത്ഭുതമായിരുന്നു. ആരെങ്കിലും പോപ്പ് ആകും, എന്നതില്‍ സംശയമില്ല. എന്തുകൊണ്ട് അദ്ദേഹം ആയിക്കൂട? പോപ്പ് ആകുന്നയാള്‍ ഏത് നാട്ടില്‍ നിന്നുമാവാം. എന്തുകൊണ്ട് ഷിക്കാഗോ തന്നെ ആയിക്കൂടാ?' അവള്‍ ജനക്കൂട്ടത്തോട് ചോദിച്ചു. 

പോപ്പുമായി ഇമെയില്‍ കത്തിടപാടുകള്‍ ഇപ്പോഴും തുടരുന്നുവെന്ന് പോപ്പിന്റെ മുന്‍ ഹൈസ്‌കൂള്‍ സഹപാഠിയായ ഫാദര്‍ ജോണ്‍ മെര്‍ക്കെലിസ്, പറഞ്ഞു. 'കോണ്‍ക്ലേവിന് തലേന്ന് രാത്രി ഞാന്‍ അദ്ദേഹത്തിന് ഇമെയില്‍ അയച്ചിരുന്നു. എന്ത് സംഭവിച്ചാലും ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്ന് മെര്‍ക്കെലിസ് പറഞ്ഞു. 'ഒരു അമേരിക്കക്കാരന്‍ പോപ്പ് ആകാന്‍ പോകുന്നില്ലെന്നും അതിനാല്‍ താന്‍ നന്നായി ഉറങ്ങുകയാണെന്നുമാണ് അദ്ദേഹം മറുപടി അയച്ചത്.

പോപ്പിന്റെ പുതിയ ആഗോള പ്രസിദ്ധി അര്‍ത്ഥമാക്കുന്നത്, മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ 'പിസ്സയും ബിയറും' കഴിക്കാന്‍ പുറത്തുപോകാനുള്ള അവസരങ്ങള്‍ ഇനി ഉണ്ടാകില്ല എന്നാണ്. അതേസമയം മണ്ണില്‍ചവിട്ടി നടന്നിരുന്ന എളിമയുള്ള ആ ഒരാളില്‍ നിന്ന് ലോകം ഒത്തിരി പ്രയോജനം നേടാന്‍ പോവുകയാണ് എന്നും അതിനര്‍ത്ഥമുണ്ട്.

'അദ്ദേഹം മനുഷ്യര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പാലം പണിയുന്നയാളാണ്, 'അദ്ദേഹം കരുതലോടെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹം ചിന്താശേഷിയുള്ളവനാണ്. അദ്ദേഹം എല്ലാ വശങ്ങളും ഉയര്‍ത്തും, പക്ഷേ അദ്ദേഹം സ്വന്തം മനസ്സ് ഉറപ്പിക്കും. അദ്ദേഹം പ്രാര്‍ത്ഥനാശീലനായ ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു സാധാരണക്കാരനാണ്.'-ഫാദര്‍ ജോണ്‍ മെര്‍ക്കെലിസ്, പറഞ്ഞു.

പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, 2005ല്‍ ഷിക്കാഗോ വൈറ്റ് സോക്‌സും ഹ്യൂസ്റ്റണ്‍ ആസ്‌ട്രോസും തമ്മിലുള്ള വേള്‍ഡ് സീരീസില്‍ പോപ്പ് ലിയോ പങ്കെടുത്തതായി പഴയ ചിത്രങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പ്രത്യേകിച്ച് സെക്ഷന്‍ 140, വരി 19ല്‍ ഇരിക്കുന്നതായി.  പിന്നില്‍ 14 എന്ന നമ്പറുള്ള ടിഷര്‍ട്ടുകള്‍ ബോള്‍പാര്‍ക്ക് ഗ്രൗണ്ടില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു, അദ്ദേഹത്തിന്റെ സാദൃശ്യമുള്ള ഒരു ചുവര്‍ചിത്രം ടീം അനാച്ഛാദനം ചെയ്തു. ആഴ്ചയുടെ തുടക്കത്തില്‍ അദ്ദേഹത്തിന് നല്‍കിയ വൈറ്റ് സോക്‌സ് തൊപ്പി ധരിച്ച പോപ്പിന്റെ ഫോട്ടോ ഈ ആഴ്ച ടീം എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഷിക്കാഗോ ബേസ്‌ബോള്‍ ഇതിഹാസത്തില്‍ 14 എന്ന നമ്പര്‍ സവിശേഷമാണെന്ന് വൈറ്റ് സോക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബ്രൂക്ക്‌സ് ബോയര്‍ സമ്മതിച്ചു  ഷിക്കാഗോ കബ്‌സ് മഹാനായ എര്‍ണി ബാങ്ക്‌സും മുന്‍ ഷിക്കാഗോ വൈറ്റ് സോക്‌സ് ടീം ക്യാപ്റ്റന്‍ പോള്‍ കൊനെര്‍കോയും പങ്കിട്ട ഒരു സംഖ്യയാണതെന്ന് ബോയര്‍ പറഞ്ഞു. 'വത്തിക്കാനും ബേസ്‌ബോളും ഷിക്കാഗോയും തമ്മില്‍ നിരവധി സമാന്തര സ്വഭാവസവിശേഷതകള്‍ ഉണ്ടെന്ന് വ്യക്തമാണ്,-അദ്ദേഹം പറഞ്ഞു.

'ഒരു ആചാരപരമായ പിച്ചില്‍ കളിക്കാന്‍' ബോയര്‍ പരസ്യമായി പോപ്പിനെ ക്ഷണിക്കുകയും 'അദ്ദേഹത്തിന്റെ കൈ വഴക്കിയെടുക്കുവാന്‍ ടീം വത്തിക്കാനിലേക്ക് ഒരു പന്ത് അയച്ചു.

'കുന്നിന്‍പുറം കാത്തിരിക്കുന്നു. നിങ്ങളുടെ ജനക്കൂട്ടം തീര്‍ച്ചയായും തയ്യാറാണ്. നിങ്ങളുടെ ടീമായ വൈറ്റ് സോക്‌സ് തുറന്ന കൈകളുമായി ഇവിടെയുണ്ട്,' തീയതി അങ്ങ് തന്നെ തിരഞ്ഞെടുക്കുക.'-അദ്ദേഹം പറഞ്ഞു.