ന്യൂയോർക്ക് സ്‌കൂൾ കെട്ടിടത്തിലെ ചിമ്മിനിയിൽ മനുഷ്യാവശിഷ്ടങ്ങൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂയോർക്ക് സ്‌കൂൾ കെട്ടിടത്തിലെ ചിമ്മിനിയിൽ മനുഷ്യാവശിഷ്ടങ്ങൾ; അന്വേഷണം ആരംഭിച്ച് പൊലീസ്


ന്യൂയോർക്ക് സിറ്റിയിലെ ഒരു സ്‌കൂൾ കെട്ടിടത്തിന്റെ ചിമ്മിനിക്കുള്ളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

P.S./I.S. 113 Anthony J. Pranzo എന്ന സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു കീടനാശിനി തൊഴിലാളിക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് 911ൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ചിമ്മിനിക്കുള്ളിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ലെന്ന് ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപാർട്‌മെന്റ്  അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

വേനലവധിയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്‌കൂൾ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ സംഭവസമയത്ത് കെട്ടിടത്തിനുള്ളിൽ വിദ്യാർഥികളോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നഗര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചു. അന്വേഷണം പരോഗമിക്കുന്നതിനിടെ സ്‌കൂളിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.