ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ആശ്വാസമായി ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസ പദ്ധതിയുടെ വന്‍ ഫീസ തടഞ്ഞു

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ആശ്വാസമായി ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസ പദ്ധതിയുടെ വന്‍ ഫീസ തടഞ്ഞു


വാഷിങ്ടണ്‍: അമേരിക്കയിലെ ഇബി5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസ പദ്ധതിയിലേക്കുള്ള വന്‍ ഫീസ് വര്‍ധന തടഞ്ഞ് ഫെഡറല്‍ കോടതിയുടെ പുതിയ ഉത്തരവ്. ഇത് ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് വലിയ നേട്ടമായി. യു എസില്‍ തൊഴില്‍ സൃഷ്ടിക്കുന്ന ബിസിനസുകളില്‍ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നേടാനാകുന്ന പദ്ധതിയാണിത്.

നവംബര്‍ 12ന് കൊളറാഡോ ജില്ലാ ഫെഡറല്‍ കോടതിയില്‍ മൂഡി വേഴ്‌സസ് നോയിം കേസില്‍ വന്ന ഉത്തരവിലാണ് ഇബി5 വിസ ഫീസുകള്‍ വര്‍ധിപ്പിച്ച പുതിയ ചട്ടം താത്ക്കാലികമായി നിര്‍ത്തിവച്ചത്.

2022-ലെ ഇബി5 റീഫോം ആന്‍ഡ് ഇന്റഗ്രിറ്റി ആക്ട് പ്രകാരം ഡി എച്ച് എസിന് ഈ രീതിയില്‍ ഫീസ് ഉയര്‍ത്താനുള്ള അധികാരം നിയമം നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ചട്ടം 2024 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതായിരുന്നു.

യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഇപ്പോള്‍ അപേക്ഷകള്‍ മുന്‍പ് നിലവിലുണ്ടായിരുന്ന കുറഞ്ഞ ഫീസുകളോടെയാണ് സ്വീകരിക്കുന്നത്. 

നവംബര്‍ 26നകം പോസ്റ്റ്മാര്‍ക്ക് ചെയ്തിരിക്കുന്ന അപേക്ഷകള്‍ക്കു മാത്രമേ പഴയ ഉയര്‍ന്ന ഫീസ് സ്വീകരിക്കൂ. അതിനുശേഷം സമര്‍പ്പിക്കുന്ന എല്ലാ അപേക്ഷകളും പുതിയ കുറവുള്ള ഫീസാണെങ്കില്‍ മാത്രമേ യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അംഗീകരിക്കുകയുള്ളു. 

കോടതിയുടെ നിലപാട് തെറ്റാണെന്ന് ഡി എച്ച് എസും യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസും അഭിപ്രായപ്പെട്ടെങ്കിലും ഉത്തരവിനെ അനുസരിക്കുമെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ കുറഞ്ഞത് 10 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്ന ഒരു സ്ഥാപനത്തില്‍ നിര്‍ദ്ദിഷ്ട നിക്ഷേപം നടത്തുന്നതിലൂടെ ഗ്രീന്‍ കാര്‍ഡ് നേടാനാകുന്ന പ്രോഗ്രാമാണ് ഇബി5. യു എസില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാണ് വിധി.