ഗാസ പുനര്‍ നിര്‍മാണം നടക്കുന്നില്ല; ബോര്‍ഡ് ഓഫ് പീസില്‍ സാമ്പത്തിക പ്രതിസന്ധി

ഗാസ പുനര്‍ നിര്‍മാണം നടക്കുന്നില്ല; ബോര്‍ഡ് ഓഫ് പീസില്‍ സാമ്പത്തിക പ്രതിസന്ധി


വാഷിങ്ടണ്‍: ഗാസ പുനര്‍നിര്‍മാണത്തിനെന്ന പേരില്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസ് സാമ്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ഗാസന പുനര്‍ നിര്‍മാണത്തിന് ആവശ്യമായ 17 ബില്യണ്‍ ഡോളറില്‍ കുറച്ചു മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ബോര്‍ഡ് ഓഫ് പീസ് പറയുന്നത്. 

ഗാസ പുനരുദ്ധാരണ പദ്ധതിക്ക് പത്തു രാജ്യങ്ങളാണ് പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്. എന്നാല്‍ യു എസിന് പുറമേ യു എ ഇയും മൊറോക്കോയും മാത്രമാണ് പണം നല്‍കിയത്. 

പശ്ചിമേഷ്യയില്‍ യു എസും ഇസ്രായേലും ഇറാനു നേരെ നടത്തിയ ആക്രമണമാണ് ഫണ്ട് സമാഹാരണത്തിന് വെല്ലുവിളിയായത്. നിലവിലെ കണക്കുകള്‍ പ്രകാരം ഒരു ബില്യണ്‍ ഡോളറില്‍ താഴെ മാത്രമാണ് ബോര്‍ഡ് ഓഫ് പീസിന്റെ കൈവശമുള്ളത്.