എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥാനം രാജിവെച്ചേക്കുമെന്ന് അഭ്യൂഹം

എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥാനം രാജിവെച്ചേക്കുമെന്ന് അഭ്യൂഹം

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനും അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ഡയറക്ടറുമായ കാഷ് പട്ടേൽ സ്ഥാനം രാജിവെച്ചേക്കുമെന്ന് അഭ്യൂഹം. എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോങ്കിനോയുടെ രാജി അഭ്യൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കാഷ് പട്ടേൽ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നത്.

വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അറ്റോണി ജനറൽ പാം ബോണ്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് സുപ്രധാന പദവിയിൽനിന്നുള്ള കൂട്ടരാജിയിലേക്ക് നയിക്കുന്നതെന്നാണ് സൂചന.

അഭിഭാഷകനായ കാഷ്, ട്രംപിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. കശ്യപ് പട്ടേൽ എന്നാണ് പേരെങ്കിലും കാഷ് പട്ടേലെന്നാണ് അറിയപ്പെടുന്നത്‌

എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥാനം രാജിവെച്ചേക്കുമെന്ന് അഭ്യൂഹം