എപ്സ്റ്റീന്‍ ഫയലുകള്‍ അപ്രത്യക്ഷം; ട്രംപ് ചിത്രമുള്ള രേഖകളും ഡിഒജെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം

എപ്സ്റ്റീന്‍ ഫയലുകള്‍ അപ്രത്യക്ഷം; ട്രംപ് ചിത്രമുള്ള രേഖകളും ഡിഒജെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ധനികനും ലൈംഗിക കുറ്റാരോപണ കേസിലെ മുഖ്യപ്രതിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ അപ്രതീക്ഷിതമായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഡിഒജെ) പൊതുവെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. 
പുറത്തിറക്കി 24 മണിക്കൂറിനകം തന്നെ, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം ഉള്‍പ്പെട്ട ഒരു ഫോട്ടോ അടക്കം കുറഞ്ഞത് 16 രേഖകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്തത്. സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വിശദീകരണമോ ഔദ്യോഗിക അറിയിപ്പോ ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്നത്, എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട രേഖകളുടെ കൈകാര്യം ചെയ്യലില്‍ സുതാര്യതയില്ലെന്ന വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. 
എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ ബന്ധങ്ങള്‍, അന്വേഷണം എവിടെയെത്തി തുടങ്ങിയ വിഷയങ്ങളില്‍ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ക്കിടയിലാണ് രേഖകള്‍ അപ്രത്യക്ഷമായത്. ഇതോടെ, സത്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.