ഡൊണള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് മൈനസ് 17

ഡൊണള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് മൈനസ് 17


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് മൈനസ് 17. ട്രംപിനെ 38 ശതമാനം പേര്‍ അംഗീകരിക്കുമ്പോള്‍ 56 ശതമാനം പേര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. 7 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

ക്രിസ്തുവിന് തുല്യമായി തന്നെ എഐ ഇമേജിലൂടെ അവതരിപ്പിച്ച ട്രംപ് അമേരിക്കക്കാരെ തന്നോടൊപ്പം ചേര്‍ക്കാന്‍ പാടുപെടുന്നുവെന്നാണ് പുതിയ പോളുകള്‍ വെളിപ്പെടുത്തുന്നത്. 

പ്രസിഡന്റിന്റെ ജനപ്രീതിയില്ലായ്മയ്ക്ക് പ്രധാനമായും കാരണം അമേരിക്കക്കാരുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വീക്ഷണങ്ങളാണ്. ട്രംപിന്റെ രണ്ടാം വരവിന്റെ തുടക്കത്തില്‍ യുഗോവിന്റെ പ്രതിവാര വോട്ടെടുപ്പിനോട് പ്രതികരിച്ച വോട്ടര്‍മാരില്‍ 21 ശതമാനം പേര്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് കരുതിയത്. അതേസമയം 37 ശതമാനം പേരാകട്ടെ കൂടുതല്‍ വഷളാകുകയാണെന്നാണ് പ്രതികരിച്ചത്. പ്രസ്തുത സംഖ്യകള്‍ ഇപ്പോള്‍ യഥാക്രമം 19% ശതമാനവും 59 ശതമാനവുമായി. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന്റെ മാത്രം കാര്യമല്ല ഇത്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇപ്പോള്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണോ എന്ന് ചോദിച്ചപ്പോള്‍ 17 ശതമാനം പേര്‍ 'അതെ' എന്ന് മറുപടി നല്‍കുമ്പോള്‍ 38% പേര്‍ 'ഇല്ല' എന്നാണ് പറയുന്നത്. 

കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കൂടുതല്‍ പിന്തുണച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നെഗറ്റീവ് ആണ്. ഏപ്രില്‍ 2ന് പ്രസിഡന്റ് അറ്റോര്‍ണി ജനറലായ പാം ബോണ്ടിയെ പുറത്താക്കി. രാജ്യത്തെ ഉന്നത നിയമപാലക ഉദ്യോഗസ്ഥ എന്ന നിലയില്‍ അവര്‍ ഫെഡറല്‍ നിയമങ്ങള്‍ നടപ്പിലാക്കേണ്ടതായിരുന്നു. ട്രംപ് ഭരണകൂടത്തില്‍, പ്രസിഡന്റിന്റെ ശത്രുക്കളെ പ്രോസിക്യൂട്ട് ചെയ്യുക എന്നതായിരുന്നു അവരുടെ ജോലി. എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെട്ടു, എപ്‌സ്‌റ്റൈന്‍ കഥ മോശമായി കൈകാര്യം ചെയ്തു തുടങ്ങിയ കാരണങ്ങളുണ്ടാക്കിയാണ് ട്രംപ് അവരെ പുറത്താക്കിയത്. 

പ്രതീക്ഷിച്ചതുപോലെ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ട്രംപിന്റെ അംഗീകാരം ഏറ്റവും താഴ്ന്നതും റിപ്പബ്ലിക്കന്‍മാര്‍ക്ക് വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതുമാണ്. പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ ട്രംപിന്റെ വോട്ടര്‍മാര്‍ ഇപ്പോഴും വളരെയധികം അംഗീകരിക്കുന്നു. എന്നാല്‍ 2024-ല്‍ ട്രംപിന് വോട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ പോലും അദ്ദേഹത്തോടുള്ള അതൃപ്തി എത്രത്തോളം വ്യാപകമാണെന്ന് ഈ പ്രൊജക്ഷന്‍ കാണിക്കുന്നു. ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ മത്സരങ്ങള്‍ നേരിടുന്ന റിപ്പബ്ലിക്കന്‍മാരെ ഈ കണക്കുകള്‍ ആശങ്കാജനകമാക്കും.

അദ്ദേഹത്തിന് മുമ്പുള്ള മറ്റ് റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാരെ പോലെ വെള്ളക്കാരും പുരുഷ വോട്ടര്‍മാരുമാണ് ട്രംപിന്റെ ജോലി പ്രകടനത്തെ അംഗീകരിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. അതേസമയം യുവ വോട്ടര്‍മാരും വംശീയ ന്യൂനപക്ഷങ്ങളിലെ അംഗങ്ങളുമാണ് ഏറ്റവും ശക്തമായി എതിര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസമുള്ള ആളുകള്‍- കോളേജ് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും- ട്രംപിനെ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്. പെന്‍ഷന്‍ പ്രായത്തിലുള്ള വോട്ടര്‍മാരായ  സാധാരണയായി ഉറച്ച റിപ്പബ്ലിക്കന്‍ ബ്ലോക്ക് പ്രസിഡന്റില്‍ നിന്നും അകലം പാലിക്കുന്നുണ്ട്. 

ചില രാഷ്ട്രീയ വിഷയങ്ങള്‍ രാഷ്ട്രീയ കക്ഷികളെ അനുപാതമില്ലാതെ ആശങ്കപ്പെടുത്തുന്നു. കുടിയേറ്റം ട്രംപിന്റെ റിപ്പബ്ലിക്കന്‍ അടിത്തറയ്ക്ക് നികുതികളും സര്‍ക്കാര്‍ ചെലവുകളും പോലെ പ്രധാന പ്രശ്‌നമാണ്. ആരോഗ്യ സംരക്ഷണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് ഡെമോക്രാറ്റുകള്‍ കൂടുതല്‍ ആശങ്കാകുലരാണ്. 

ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളാണ് പൊതുജനാഭിപ്രായത്തില്‍ ആധിപത്യം പുലര്‍ത്തിയത്- പ്രത്യേകിച്ച് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം. കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്നിനെ ആക്രമിച്ചതും പണപ്പെരുപ്പത്തെ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്ത് നിര്‍ണായക വിഷയമാക്കി മാറ്റി.