മിന്നസോട്ട: ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ഏമി ക്ലോബുചാർ മിന്നസോട്ട ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഗവർണർ ടിം വാൾസ് മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് ക്ലോബുചാർ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ലോബുചാർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ഒരുപാട് കാര്യങ്ങൾ കടന്നുപോയിട്ടുണ്ടെന്ന് വീഡിയോയിൽ പറഞ്ഞ അവർ ഇത് എത്രത്തോളം പ്രയാസകരമാണെന്ന് നമുക്ക് മധുരപ്പെടുത്തി പറയാനാവില്ലെന്നും
വലിയ വെല്ലുവിളികൾ നിറഞ്ഞ ഇത്തരം സമയങ്ങളിലാണ് കഠിനാധ്വാനം, സ്വാതന്ത്ര്യം, മാന്യത, പരസ്പര സൗഹൃദം എന്നീ മിന്നസോട്ട മൂല്യങ്ങളിൽ നിന്ന് ശക്തി കണ്ടെത്തുന്നതെന്നും ക്ലോബുചാർ പറഞ്ഞു.
