പൗരാവകാശ പ്രവര്‍ത്തക ക്ലോഡെറ്റ കോള്‍വിന്‍ അന്തരിച്ചു

പൗരാവകാശ പ്രവര്‍ത്തക ക്ലോഡെറ്റ കോള്‍വിന്‍ അന്തരിച്ചു


വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരിയായ പൗരാവകാശ പ്രവര്‍ത്തക ക്ലോഡെറ്റ് കോള്‍വിന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. 

വെള്ളക്കാര്‍ക്കു വേണ്ടി ബസില്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി ശ്രദ്ധേയായ വനിതയാണ് ക്ലോഡെറ്റ്. 155ലായിരുന്നു സംഭവം. 

ക്ലോഡെറ്റ് കോള്‍വിന്‍ ലെഗസി ഫൗണ്ടേഷനാണ് അവരുടെ മരണം പ്രഖ്യാപിച്ചത്. ടെക്‌സസിലായിരുന്നു അന്ത്യമെന്നും ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു.

മോണ്ടിഗോമറിയില്‍ ബസില്‍ യാത്ര ചെയ്യവേ വെള്ളക്കാര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു നല്‍കിയില്ല എന്ന് ആരോപിച്ചായിരുന്നു ക്ലോഡെറ്റിനെ അറസ്റ്റ് ചെയ്തത്. അന്ന് അവര്‍ക്ക് 15 വയസ് മാത്രമായിരുന്നു പ്രായം. 1955 മാര്‍ച്ച് രണ്ടിന് മോണ്ടിഗോമറിയില്‍ ക്ലോഡെറ്റും കറുത്ത വര്‍ഗക്കാരിയായ മറ്റൊരു പെണ്‍കുട്ടിയും ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ബസില്‍ യാത്ര ചെയ്തിരുന്ന വെള്ളക്കാരിയായ ഒരു സ്ത്രീയ്ക്ക് സീറ്റ് നല്‍കണം എന്ന ആവശ്യം ഉയര്‍ന്നു. ക്ലോഡെറ്റ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബസ് ഡ്രൈവര്‍ പൊലീസിനെ അറിയിച്ചതോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ വെറും 15 വയസ് മാത്രം ഉണ്ടായിരുന്ന ക്ലോഡെറ്റിന് അനുകൂലമായി കോടതി വിധിയുണ്ടായി. പൊതുഗതാഗതത്തില്‍ കറുത്ത വംശജര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന നിര്‍ണായ കോടതി ഉത്തവിനു തന്നെ ക്ലോഡെറ്റിന്റെ ഇടപെടല്‍ സഹായകമായി.