വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാര്‍ സ്വമേധയാ രാജ്യം വിട്ടാല്‍ 3,000 ഡോളര്‍ പണവും സൗജന്യ വിമാന ടിക്കറ്റും നല്‍കുന്ന പ്രത്യേക ക്രിസ്മസ് പ്രോത്സാഹന പദ്ധതി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കാനും നിയമനടപടികളില്‍ ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ, വര്‍ഷാവസാനത്തിന് മുമ്പ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (ഇആജ) ഹോം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് രാജ്യം വിടുന്നവര്‍ക്ക് ധനസഹായവും യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) അറിയിച്ചു.
സ്വമേധയാ മടങ്ങുന്നവര്‍ക്ക് വിസാ കാലാവധി ലംഘനം ഉള്‍പ്പെടെയുള്ള സിവില്‍ പിഴകളും ശിക്ഷകളും ഒഴിവാക്കാന്‍ അര്‍ഹത ലഭിക്കുമെന്നും ഉഒട വ്യക്തമാക്കി. മേയ് മാസത്തില്‍ പ്രഖ്യാപിച്ച 1,000 ഡോളര്‍ പ്രോത്സാഹന തുകയേക്കാള്‍ മൂന്നു മടങ്ങ് കൂടുതലാണ് ഇപ്പോഴത്തെ ഓഫര്‍. 'സ്വമേധയാ രാജ്യം വിടുന്നത് അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ അവധിക്കാലത്ത് നല്‍കാനാകുന്ന ഏറ്റവും നല്ല സമ്മാനമാണ്. ഇത് വേഗവും സൗജന്യവും ലളിതവുമായ പ്രക്രിയയാണ്,' ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ പ്രത്യേക ഓഫര്‍ സ്വീകരിക്കാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് അറസ്റ്റ്, നിര്‍ബന്ധിത നാടുകടത്തല്‍, തുടര്‍ന്ന് യുഎസിലേക്കുള്ള സ്ഥിരം പ്രവേശന വിലക്ക് എന്നിവ മാത്രമേ ബാക്കി വരൂവെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി
സ്വമേധയാ രാജ്യം വിട്ടാല്‍ 3,000 ഡോളറും സൗജന്യ യാത്രയും: ക്രിസ്മസ് ഓഫറുമായി ട്രംപ് ഭരണകൂടം
