ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് ഓര്‍ബിറ്റില്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഗൂഗിളും എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും തമ്മില്‍ ചര്‍ച്ച തുടങ്ങി. 2027ഓടെ രണ്ട് ഉപഗ്രഹങ്ങള്‍ വിന്യസിക്കാനാണ് പദ്ധതി. രണ്ട് കമ്പനികളുടെയും ഉന്നതരെ ഉദ്ധരിച്ച് ദ വാള്‍ സ്‌ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ഗൂഗിള്‍ വികസിപ്പിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഗൂഗിളിന്റെ ടെന്‍സര്‍ പ്രോസസിംഗ് യൂണിറ്റുകള്‍ (ടി.പി.യു) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഭൂമിയുടെ ഭ്രമണപഥത്തില്‍ വിന്യസിക്കും. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യയും റോക്കറ്റുകളും ഉപയോഗിച്ച് എ.ഐ ഡാറ്റാ സെന്ററുകള്‍ ബഹിരാകാശത്ത് എത്തിക്കാനും പ്രവര്‍ത്തിപ്പിക്കാനുമാണ് ആലോചിക്കുന്നത്. ഈ നീക്കം സ്‌പേസ് കമ്പ്യൂട്ടിംഗ് മേഖലയില്‍ വലിയ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.
ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഗുഗിളും സ്‌പേസ് എക്‌സും
