ടി20 ലോകകപ്പില്‍ നെതര്‍ല്‍ഡ്‌സിനെ പരാജയപ്പെടുത്തി യു എസ് എ

ടി20 ലോകകപ്പില്‍ നെതര്‍ല്‍ഡ്‌സിനെ പരാജയപ്പെടുത്തി യു എസ് എ


ചെന്നൈ: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി യു എസ് എയ്ക്ക് ജയം. നിശ്ചിത 20 ഓവറില്‍ യു എസ് ഇ 197 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ നെതര്‍ലാന്റ്‌സിന് സാധിച്ചില്ല. അവര്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. 

നാലു വിക്കറ്റ് വീഴ്ത്തിയ യു എസ് എ താരം ഹര്‍മീത് സിങ്ങാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. ഹര്‍മീത് സിങ്ങിനു പുറമെ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് മൂന്നും മുഹമ്മദ് മൊഹ്‌സിന് രണ്ടും നോസ്തുഷ് കെഞ്ചിഗെ ഒരു വിക്കറ്റും വീഴ്ത്തി. 

ആദ്യം ബാറ്റ് ചെയ്ത യു എസ് എയ്ക്കു വേണ്ടി സായിതേജ മുക്കാമല്ല (79 നോട്ടൗട്ട്), ശുഭം രഞ്ജനെ (21 പന്തില്‍ 42 റണ്‍സ്) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 

നെതര്‍ലന്‍ഡ്‌സിനു വേണ്ടി ബാസ് ഡി ലീഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോഗന്‍ വാന്‍ ബീക്ക്, കൈല്‍ ക്ലെയിന്‍ ഫ്രെഡ് ക്ലാസ്സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.